KeralaLatest News

ജീവനക്കാരെ പിരിച്ചുവിട്ടുവെന്ന വാർത്ത; പ്രതികരണവുമായി ഗതാഗത മന്ത്രി

കെഎസ്‌ആര്‍ടിസിയില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടുവെന്ന

കൊച്ചി: കെഎസ്‌ആര്‍ടിസിയില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടുവെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്ത ശരിയല്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. കഴിഞ്ഞ പത്തും പന്ത്രണ്ടും വര്‍ഷമായി വിദേശത്തുള്‍പ്പെടെ മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടവരുടെ പേരുകള്‍ കെഎസ്‌ആര്‍ടിസിയുടെ പട്ടികയില്‍ ഉണ്ട്. അവര്‍ രേഖാപ്രകാരം കെഎസ്‌ആര്‍ടിസിയിലെ ജീവനക്കാരാണ്, എന്നാല്‍ കുറെ വര്‍ഷങ്ങളായി കെഎസ്‌ആര്‍ടിസിയില്‍ ജോലി ചെയ്തിട്ടുമില്ല. ഇക്കാരണത്താല്‍ ആയിരത്തിലേറെ പേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. അതില്‍ കുറെ ആളുകള്‍ തിരിച്ച്‌ റിപ്പോര്‍ട്ട് ചെയ്ത് ജോലിയില്‍ പ്രവേശിച്ചു. ഇവിടെ ജോലി ചെയ്യാന്‍ താത്പര്യമില്ലാത്തവരുടെ പേര് രജിസ്റ്ററില്‍ നിന്നും നീക്കം ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളത്,’ മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button