വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിയ്ക്കുക . വാട്സ് ആപ്പിലെ ഡാറ്റകള്‍ ഉടന്‍ നഷ്ടമാകും. അതെ.. കഴിഞ്ഞ ഒരുവര്‍ഷമായി നിങ്ങള്‍ക്ക് വന്ന മള്‍ട്ടിമീഡിയ ഫയലുകളും, ചാറ്റുകളും ഗൂഗിള്‍ ഡ്രൈവിലേക്കു ബാക്-അപ് ചെയ്തിട്ടില്ലെങ്കില്‍ ഡിലീറ്റു ചെയ്യാന്‍ ഒരുങ്ങുകയാണ് വാട്സാപ്. ഫെയ്സ്ബുക്കിന്റെ നിയന്ത്രണത്തിലുള്ള വാട്സാപ് പറയുന്നത് ഡേറ്റ ബാക്-അപ് ചെയ്യാത്ത ഉപയോക്താക്കള്‍ക്ക് അത് നഷ്ടമാകുമെന്നാണ്.
ഉപയോക്താക്കള്‍ വേണ്ടത് ഫോണിലേക്കു ഡൗണ്‍ലോഡു ചെയ്യുകയോ ഗൂഗിള്‍ ഡ്രൈവിലേക്കു ബാക്-അപ് ചെയ്യുകയോ ആവാം. അല്ലാത്ത ഡേറ്റ മുഴുവന്‍ നഷ്ടമാകുമെന്നാണ് കമ്പനി പറയുന്നത്. സൈന്‍-ഇന്‍ ചെയ്ത് ഗൂഗിള്‍ ഡ്രൈവുമായി വാട്സാപ്പിനെ ബന്ധിപ്പിക്കാത്തവര്‍ക്കും ഈ പ്രശ്നം നേരിടുമെന്നും പറയുന്നുണ്ട്. മാനുവലി ബാക്-അപ് ചെയ്യാനുള്ള അവസാന തീയതി നവംബര്‍ 12 ആയിരിക്കും. എന്നാല്‍, നവംബര്‍ ഒന്നിനു മുന്‍പായി എല്ലാ ഡേറ്റയും ബാക്-അപ് ചെയ്യുന്നതാണ് നല്ലതെന്നാണ് വാട്സാപ് മുന്നറിയിപ്പു നല്‍കുന്നത്.
Post Your Comments