Latest NewsIndia

പ്രിയപ്പെട്ട ഡോക്ടര്‍ക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ നാടൊഴുകിയെത്തി

വളരെ ചെറിയ ഫീസ മാത്രമാണ് പാവപ്പെട്ട രോഗികളില്‍ നിന്ന് അദ്ദേഹം വാങ്ങിയിരുന്നുള്ളൂ

ചെന്നൈ: പാവപ്പെട്ട രോഗികളുടെ ആശ്രയമായിരുന്ന ‘ഇരുപത് രൂപ ഡോക്ടര്‍’ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നാടൊഴുകിയെത്തി. ചെന്നൈയുടെ സ്വന്തം ഡോക്്ടറായ ജഗന്‍ മോഹന്‍ (78) ബുധനാഴ്ച രാത്രിയാണ് വിടവാങ്ങിയത്. മന്ദവേലി ആര്‍.കെ. മഠ് റോഡിലെ വസതിയില്‍ പൊതുദര്‍ശനത്തിനുവെച്ച ഡോക്ടറുടെ മൃതദേഹം ഒരുനോക്കുകാണാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനു ആളുകളാണ് എത്തിയത്. തങ്ങളുടെ ഡോക്ടറെ ഒരു നോക്കുകാണാന്‍ കൂലിപ്പണിക്കാര്‍, വീട്ടുജോലിക്കാരായ പാവപ്പെട്ട സ്ത്രീകള്‍, ചേരിനിവാസികള്‍ തുടങ്ങിയവരാണ് കൂടുതലും ജഗന്‍ മോഹന്റെ വസതിയില്‍ എത്തിയത്.

തന്റെ പതിനാറാം വയസ്സിലാണ് ഡോ. ജഗന്‍ മോഹന്‍ ചെന്നൈയില്‍ എത്തുന്നത്. വളരെ ചെറിയ ഫീസ മാത്രമാണ് പാവപ്പെട്ട രോഗികളില്‍ നിന്ന് അദ്ദേഹം വാങ്ങിയിരുന്നുള്ളൂ. തുടക്കത്തില്‍ ഒരു രൂപയായിരുന്നു ഫീസ്. പിന്നീട് രണ്ടു രൂപയാക്കി. അടുത്ത കാലത്താണ് 20 രൂപയാക്കിയത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പലരോടും ഫീസ് വാങ്ങാറില്ലായിരുന്നു- 67 കാരിയായ സെല്‍വി അമ്മ പറഞ്ഞു.

dr. jagan mohan

കരഞ്ഞുകലങ്ങിയ കണ്ണുകളുമായാണ് എംല്ലാവരും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. ആരോടും ഡോക്ടര്‍ ഫീസ് ചോദിച്ചുവാങ്ങാറില്ലെന്നു പ്രാക്ടീസ് തുടങ്ങിയ കാലങ്ങളില്‍ അദ്ദേഹം മേശപ്പുറത്ത് ഒരു ഭണ്ഡാരം വെച്ചിരുന്നു. രോഗികള്‍ ഇതില്‍ ചില്ലറത്തുട്ടുകള്‍ ഇടുകയായിരുന്നു പതിവെന്ന് ഡോക്ടറുടെ അകന്നബന്ധു മുരളി ഓര്‍ക്കുന്നു. രോഗികള്‍ക്ക് മരുന്ന് സൗജന്യമായി നല്‍കിയും, സ്വന്തം ക്ലിനിക്കില്‍ പത്തുരൂപയ്ക്ക് രക്തപരിശോധനാസൗകര്യം ഏര്‍പ്പെടുത്തിയും ഡോക്ടര്‍ ശ്രദ്ധേയനായിരുന്നു.

ശ്രീവില്ലിപുത്തൂര്‍ സ്വദേശിയായ ഡോ. ജഗന്‍ മോഹന്‍ 1940ലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛനും ഡോക്ടര്‍ ആയിരുന്നു. ചെന്നൈയിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍നിന്ന് 1969ല്‍ എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ആതുരസേവന രംഗത്തേയ്ക്ക് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button