പത്തനംതിട്ട : ജോലി വാഗ്‌ദാന തട്ടിപ്പ് കോണ്‍ഗ്രസ് നേതാവ് ഒളിവിൽ. ജില്ലാ സഹകരണ ബാങ്കില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ ഡിസിസി അംഗവും ജില്ലാ സഹകരണ ബാങ്കിലെ അക്കൗണ്ടന്റും പന്തളം തെക്കേക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എം എന്‍ വിശാഖ്കുമാര്‍ പട്ടികജാതിക്കാരായ 18 പേരില്‍ നിന്ന് 83,000 രൂപ വീതം വാങ്ങി ഒളിവില്‍ പോയതായാണ് പരാതി.
തട്ടിപ്പിന് ഇരയായവർ പ്രതിയുടെ വീടിന്റെ മുന്നില്‍ സത്യഗ്രഹം ആരംഭിച്ചതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്. തട്ടിപ്പിന് കൂട്ടുനിന്ന അന്നത്തെ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് തോപ്പില്‍ ഗോപകുമാറിന്റെ വീടിനു മുന്നിലും ഡിസിസി ഓഫിസിനു മുന്നിലും സത്യഗ്രഹം ആരംഭിക്കുമെന്നും സമരത്തിന് പട്ടികജാതി ക്ഷേമസമിതി പിന്തുണ പ്രഖ്യാപിച്ചതായും പന്തളം ഏരിയ പ്രസിഡന്റ് വി കെ മുരളി പറഞ്ഞു.
മൂന്നുവര്‍ഷംമുമ്പാണ് പണം വാങ്ങിയത്. ജോലി ലഭിക്കാതെവന്ന‌് പണം തിരിച്ചുചോദിച്ചപ്പോള്‍ വിശാഖ്കുമാര്‍ ഒഴിഞ്ഞുമാറി. ഇതു സംബന്ധിച്ച് ഇയാള്‍ക്കും ഭാര്യ ശ്രീകലയ്ക്കുമെതിരെ കൊടുമണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments