കൊല്ലം: ലക്ഷദ്വീപ്, മാലിദ്വീപ് എന്നിവിടങ്ങളില്‍ രൂപംകൊള്ളുന്ന കാലാവസ്ഥ വ്യതിയാനം കഴിഞ്ഞ വര്‍ഷം ആഞ്ഞടിച്ച ‘ഓഖി’ ചുഴലിക്കാറ്റിന് മുന്നോടിയായുള്ള ന്യൂനമര്‍ദ്ദത്തിന് സമാനമാണെന്ന് അമേരിക്കന്‍ കാലാവസ്ഥ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍, അസാധാരണമായ സ്ഥിതിവിശേഷം ചുഴലിക്കാറ്റിന് കാരണമാകുമോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ലെന്നാണ് ഏജന്‍സികള്‍ വെളിപ്പെടുത്തുന്നത്.
കേരളത്തില്‍ തുലാവര്‍ഷം 15ന് ശേഷം മാത്രമേ എത്തുകയുള്ളൂവെങ്കിലും അറബിക്കടലിലെ അസാധാരണ സ്ഥിതിവിശേഷം മൂലം കേരളത്തില്‍ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്
ലിദ്വീപിനും ശ്രീലങ്കയ്ക്കും ഇടയില്‍ രണ്ട് അന്തരീക്ഷ ചുഴികളാണ് പിറവിയെടുത്തിട്ടുള്ളത്. ഇതുമൂലം കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ, ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് കാരണമാകും. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടാല്‍ മഴ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുമെന്നാണ് കണക്കുകൂട്ടല്‍.
നിലവിലുള്ള സാഹചര്യം മൂലം തുലാവര്‍ഷം കൂടുതല്‍ സജീവമാകുമെന്നാണ് റിപ്പോര്‍ട്ട്. മിക്ക ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്.
Post Your Comments