ആലപ്പുഴ: കോട്ടയം- എറണാകുളം റൂട്ടിൽ അതിവേഗ ബോട്ടിന്റെ പരീക്ഷണ സർവ്വീസ് അടുത്തയാഴ്ച്ച മുതൽ നടത്തും. പിന്നാലെ, ആലപ്പുഴ-കോട്ടയം, ആലപ്പുഴ-കുമരകം റൂട്ടിലും അതിവേഗ ബോട്ടെത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇപ്പോൾ നിലവിലുള്ള ബോട്ടുകൾക്ക് ഉള്ള വേഗത ആറ് നോട്ടിക്കൽ മൈലാണ്. എന്നാൽ, അതിവേഗബോട്ടിന്റേത് 12 നോട്ടിക്കൽ മൈലാണ്. രണ്ട് ഡീസൽ എൻജിനിലാണ് ബോട്ട് പ്രവർത്തിക്കുക. ഏഴുമീറ്റർ വീതിയും 22 മീറ്റർ നീളവുമുള്ള 120 പേർക്ക് യാത്ര ചെയ്യാം. 40 യാത്രക്കാർക്ക് ഇരിക്കാവുന്ന ഭാഗം ശീതീകരിച്ചതായിരിക്കും.
ജലഗതാഗതവകുപ്പിന്റെ ഏറ്റവും വലിയ ബോട്ടായിരിക്കുമിത്. 1.90 കോടി രൂപ നിർമ്മാണച്ചെലവിലാണ് പുത്തൻ ബോട്ട് എത്തുക.
Post Your Comments