ഹിൽപാലസ്: ഒന്നിച്ച് സർവ്വീസിൽ കയറിയ സുഹൃത്തുക്കൾ പടിയിറങ്ങുന്നതും ഒന്നിച്ച്. ഒരേ ദിവസം പൊലീസ് സർവീസിൽ പ്രവേശിച്ച എആർ ക്യാംപിലെ എസ്ഐമാരായ യു.കെ. രാജനും യു.കെ. രാജുവും ഒരുമിച്ചു പടിയിറങ്ങുന്നു.
1984 ൽ കോഴിക്കോട് നടന്ന കേരള പൊലീസിലേക്കുള്ള പ്രവേശന കായിക ക്ഷമത പരീക്ഷയിൽ ഇരുവരും ഒരുമിച്ചാണു പങ്കെടുത്തതും പാസായതും. മുളന്തുരുത്തി കാരിക്കോട് ഊന്നേൽ കുഞ്ഞന്റെയും പെണ്ണമ്മയുടെയും അഞ്ചു മക്കളിൽ ഇരട്ടകളായാണ് 1962 ഒക്ടോബർ 25 ന് ഇവർ ജനിച്ചത്. ഏപ്രിൽ ഒന്നിനാണു കോഴിക്കോട് സർവീസിൽ പ്രവേശിച്ചത്. അടുത്ത 31നു സർവീസിൽ നിന്നു ഇരുവരും വിരമിക്കുകയാണ്.
34 വർഷത്തെ സേവനത്തിനു ശേഷം റിമാർക്കുകളൊന്നുമില്ലാതെയാണു സേനയിൽനിന്ന് ഇവർ പടിയിറങ്ങുന്നത്.
രാജൻ 2007 ൽ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡൽ നേടിയപ്പോൾ 2009 ൽ രാജു മുഖ്യമന്ത്രിയുടെ മെഡൽ നേടി. ഇരുവരും 15ഉം 13ഉം വീതം ഗുഡ് സർവീസ് എൻട്രി നേടി അഭിമാനത്തോടെയാണ് പടിയിറങ്ങുന്നത്.
Post Your Comments