Latest NewsIndia

സർക്കാരിന് സ്ഥിരതയുണ്ട്: കോൺഗ്രസ്സിന് ബിജെപിയുടെ മറുപടി

ഭരണ അനിശ്ചിതത്വമെന്നു കാട്ടി പുതിയ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചു കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

പനജി∙ ഗോവ സർക്കാരിനു പ്രശ്നങ്ങളില്ലെന്ന് മുതിർന്ന ബിജെപി നേതാവ് രാം ലാൽ. സർക്കാരിന്റെ സ്ഥിരത നഷ്ടപ്പെട്ടിട്ടില്ല.സഖ്യകക്ഷികൾ ഇപ്പോഴും ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എടുക്കുന്ന തീരുമാനത്തെ പിന്താങ്ങുമെന്നാണ് ഈ കക്ഷികൾ അറിയിച്ചിരിക്കുന്നത്. നേതൃമാറ്റമെന്ന വിഷയമില്ല അദ്ദേഹം പറഞ്ഞു.ആരോഗ്യ സ്ഥിതി മോശമായതിനെത്തുടർന്ന് മുഖ്യമന്ത്രി മനോഹർ പരീക്കർ സ്ഥാനമൊഴിഞ്ഞേക്കുമെന്ന സൂചന പുറത്തുവരുന്നതിനിടെ ഭരണ അനിശ്ചിതത്വമെന്നു കാട്ടി പുതിയ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചു കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.manohar parrikar

സംസ്ഥാനത്തെ സംഭവവികാസങ്ങൾ രാം ലാലിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച പനജിയിലെ ബിജെപി സംസ്ഥാന ഓഫിസിൽ ചേർന്ന യോഗത്തിൽ ചർച്ച ചെയ്തു. പാർട്ടി എംഎൽഎമാർ, മുൻ എംഎൽഎമാർ, കോർ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു. വിവിധ നേതാക്കൾ ഉന്നയിച്ച ആശങ്കകൾ പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്യും.40 അംഗ നിയമസഭയിൽ ബിജെപിക്ക് 14 എംഎൽഎമാരുണ്ട്. ജിഎഫ്പിക്കും എംജിപിക്കും മൂന്നുവീതവും. സ്വതന്ത്രരായ മൂന്ന് എംഎൽഎമാരുടെ പിന്തുണയും ബിജെപിക്കുണ്ട്.

സഖ്യകക്ഷികളായ ഗോവ ഫോർവേഡ് പാർട്ടി (ജിഎഫ്പി), മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എംജിപി), സ്വതന്ത്രർ തുടങ്ങിയവരുമായും ചർച്ചകൾ നടത്തി. ബിജെപി എടുക്കുന്ന തീരുമാനത്തെ പിന്താങ്ങുമെന്നാണ് ഈ കക്ഷികൾ അറിയിച്ചിരിക്കുന്നത്. നേതൃമാറ്റമെന്ന വിഷയം രാം ലാൽ തള്ളിക്കളഞ്ഞു. അനാരോഗ്യത്തെത്തുടർന്ന് ഡൽഹി എയിംസിൽ പരീക്കറെ പ്രവേശിപ്പിച്ചതിനുപിന്നാലെയാണ് മൂന്നു മുതിർന്ന നേതാക്കളെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഗോവയിലേക്ക് അയച്ചത്.

രാം ലാലിനെ കൂടാതെ ബി.എൽ. സന്തോഷ്, വിനയ് പുരാനിക് എന്നിവരെയാണു സംസ്ഥാന നേതാക്കളുമായും സഖ്യകക്ഷികളുമായും ചർച്ച നടത്താൻ അമിത് ഷാ നിയോഗിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button