കൊച്ചി: കൂട്ടുകാരനോട് സംസാരിച്ചതിന് പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി നടി മാല പാർവതി. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അവരുടെ പ്രതികരണം. പ്രണയത്തെ കുറിച്ചും ഇഷ്ടത്തെ കുറിച്ചും പറഞ്ഞാല്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്നും സുഹൃത്തിന്റെ പ്രണയം മറ്റൊരു പെണ്‍കുട്ടിയോട് ചോദിച്ചതിനാണ് കൊച്ചി സ്വദേശിനിയെ അറസ്റ്റ് ചെയ്തതെന്നും പാർവതി പറയുന്നു. സെക്ഷന്‍ 354,120 പ്രകാരം പ്രണയത്തെക്കുറിച്ചും ഇഷ്ടത്തെക്കുറിച്ചും പറഞ്ഞാല്‍ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് പറഞ്ഞതായും നടി വ്യക്തമാക്കുന്നു.
Post Your Comments