ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടവേ യുവാവ് യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നതിനുശേഷം തന്റെ വീട്ടില്‍ ദിവസങ്ങളോളം ഒളിപ്പിച്ചു. ബെര്‍മിങ്ങ്ഹാം സ്വദേശിയായ റിച്ചാര്‍ഡ് ബൈലി (41) നെ കോടതി 29 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. കര്‍ലോട്ട് റ്റീലിയെന്ന യുവതിയേയാണ് ഇയാൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്
സംഭവ ദിവസം ഇരുവരും കൈകള്‍ കോര്‍ത്ത് നടന്ന് നീങ്ങുന്നത് ഒരു ഷോപ്പിങ്ങ് മാളിലെ സിസിടിവി യില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിന്റെ ഉദ്ദേശം പോലീസിന് ഇതേവരെ വ്യക്തമല്ല. ഒരുപക്ഷേ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കര്‍ലോട്ട് വിസമ്മതിച്ചതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
Also Read: കിര്‍മാണി മനോജ് കല്ല്യാണം കഴിച്ചത് തന്റെ ഭാര്യയെ- പരാതിയുമായി പ്രവാസി യുവാവ്
റിച്ചാര്‍ഡ് ബൈലിയുടെ വീട്ടിലെ കിടക്കയില്‍ നിന്നാണ് കര്ലോട്ടിന്റെ മൃതശരീരം കണ്ടെടുത്തത്. കണ്ടെടുക്കുന്ന സമയത്ത് പൂര്‍ണ്ണ നഗ്നയായ കര്ലോട്ടിന്റെ ശരീരത്തില്‍ ആകമാനം പോണോഗ്രാഫ്ക്ക് ചിത്രങ്ങള്‍ വിതറിയിരുന്നു. വയറില്‍ അടിവസ്ത്രവും അലക്ഷ്യമായി കാണപ്പെട്ടു. കര്ലിയെ ലൈംഗിക ബന്ധത്തിനിടെ കട്ടിലില്‍ ശ്വാസം മുട്ടിച്ച് കൊന്നതിന് ശേഷം ആ സമയം തന്നെ ഇയാള്‍ തന്റെ മുന്‍ കാമുകിയെ ജീവിതത്തിലേക്ക് തിരികെ ക്ഷണിക്കുന്നതിന്റെ സന്ദേശം പ്രതിയുടെ മൊബൈലില്‍ നിന്ന് കണ്ടെടുത്തുണ്ട്.
കര്ലെറ്റിന്റെ തൊണ്ടയിലും വായിലും നാക്കിലും മുറിവേറ്റ നിലയിലാണ് മൃതശരീരം കണ്ടെടുത്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ റിച്ചാര്‍ഡ് ബൈലി, കര്ലെറ്റിനെ ബലാത്സംഗം ചെയ്തതായുള്ള തെളിവുകള്‍ ലഭിച്ചു. ആ അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. ലൈംഗികബന്ധത്തിനിടെ ശ്വാസം മുട്ടിയോ ഞെരുങ്ങിയോ ആവാം യുവതി മരിച്ചതെന്ന് പ്രതിഭാഗം വാദിച്ചു. കര്‍ലിയുടെ എ.റ്റി.എം കാര്‍ഡില്‍ നിന്ന് ഇയാള്‍ പണം പിന്‍വലിച്ചതായും ബാറുകളില്‍ ചെലവഴിച്ചതായും പോലീസ് കണ്ടെത്തി.
Post Your Comments