തിരുവനന്തപുരം: തുടര്‍ച്ചയായുണ്ടാകുന്ന ഇന്ധനവിലയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് നടത്തുന്ന ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് എം.എല്‍.എ വി.ടി ബല്‍റാം. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില കൂടുമ്പോള്‍ ആ പേര് പറഞ്ഞ് ഇവിടേയും ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രിയപ്പെട്ട ചില കുത്തകകള്‍ ഒത്താശ ചെയ്യുകയാണെന്നും ബല്‍റാം വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സഇക്കാര്യം വ്യക്തമാക്കിയത്.
Also Read : ഇന്ധനവില വർദ്ധനവ് ; ഓട്ടോറിക്ഷ കെട്ടിവലിച്ച് പ്രതിഷേധം
അതെ, ചിലര്‍ പ്രചരിപ്പിക്കുന്നത് പോലെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണ്ണയം മാര്‍ക്കറ്റ് സാഹചര്യങ്ങള്‍ക്കനുസരിച്ച് (petroleum pricing deregulation) എന്ന നയമല്ല ഇവിടെ പ്രശ്‌നം. ആ നയം മോഡി സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്നതാണ്. അതായത്, അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില കൂടുമ്പോള്‍ ആ പേര് പറഞ്ഞ് ഇവിടേയും ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടുന്നു.
എന്നാല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറയുമ്പോള്‍ ഇവിടെ പെട്രോള്‍, ഡീസല്‍ വില കുറയാന്‍ അനുവദിക്കുന്നില്ല. തീരുവകള്‍ വര്‍ദ്ധിപ്പിച്ച് അമിത ചൂഷണം നടത്തി പൊതുജനങ്ങളുടെ നടുവൊടിക്കുന്നു. മോഡിക്ക് പ്രിയപ്പെട്ട ചില കുത്തകള്‍ക്ക് ഒത്താശ ചെയ്യുന്നു. ജനദ്രോഹ സര്‍ക്കാരിനെതിരെയുള്ള ഭാരത ബന്ദിന് അഭിവാദനങ്ങള്‍.
Post Your Comments