മെക്സിക്കോ സിറ്റി: കടല്‍ത്തീരത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത് 166 മനുഷ്യതലയോട്ടികള്. 166 മനുഷ്യതലയോട്ടികള്ക്കൊപ്പം 144 തിരിച്ചറിയല്‍ കാര്‍ഡുകളും തീരത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. വെരാക്രൂസ് ഉള്‍ക്കടല്‍ തീരത്തുനിന്നുമാണ് അന്വേഷണോദ്യോഗസ്ഥര്‍ ഇവ കണ്ടെടുത്ത്.
ഡ്രോണുകളും ഭൂമിയുടെ ഉള്ളിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിക്കുന്ന റഡാറുകളും ഉപയോഗിച്ച് ഒരു മാസത്തിലേറെയായി നടത്തുന്ന അന്വേഷണത്തിനൊടുവിലാണ് നൂറിലധികം പേരുടെ ശരീരാവശിഷ്ടങ്ങള്‍ ഈ പ്രദേശത്തുണ്ടെന്ന് കണ്ടെത്താനായത്. വസ്ത്രങ്ങളുള്‍പ്പെടെയുള്ള വസ്തുക്കളും കണ്ടെത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Also Read : തലയോട്ടിയെപ്പൊലെയാകാന് ആഗ്രഹിച്ച് മൂക്കും നാവും കാതുമെല്ലാം മുറിച്ച് ഒരു യുവാവ്
സംഭവത്തിന് പിന്നില്‍ കൂട്ടമരണമാണെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. പക്ഷെ മരിച്ചവരുടെ കൃത്യമായ കണക്ക് കണ്ടെത്താനുള്ള ശ്രമത്തിലൂന്നിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. കൂട്ടമരണത്തിനു പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
Post Your Comments