റാസ് അൽ ഖൈമ: മൊബൈൽ ഫോൺ ശരിയാക്കാനെത്തിയ യുവതിയെ അപമാനിക്കാൻ ശ്രമിച്ച ടെക്‌നീഷ്യൻ പിടിയിൽ. ഫോണിന്റെ സ്ക്രീൻ ശരിയാക്കാനാണ് യുവതി ഇയാളുടെ കടയിലെത്തിയത്. കാറിന്റെ വിൻഡോയിലൂടെ ഫോൺ കൈമാറിയപ്പോൾ ഇയാൾ തന്റെ ശരീരത്തിൽ സ്പർശിച്ചതായാണ് യുവതി പരാതി നൽകിയത്. ഫോൺ ശരിയാക്കാനായി ഫോണിന്റെ പാസ്‌വേർഡ് ഇയാൾക്ക് നൽകേണ്ടതായി വന്നിരുന്നു. എന്നാൽ യുവതിയുടെ അനുവാദമില്ലാതെ ഇയാൾ ഫോണിലുള്ള ചിത്രങ്ങൾ പരിശോധിച്ചെന്നും പരാതിയിൽ പറയുന്നു.
അതേസമയം ഫോൺ നൽകുന്നതിനിടയിൽ അറിയാതെ യുവതിയെ തോളിലാണ് താൻ സ്‌പർശിച്ചതെന്നും യുവതി നൽകിയ പൃഥ്വി വ്യാജമാണെന്നും യുവാവ് വാദിക്കുകയുണ്ടായി. ഫോൺ ശരിയാക്കിയതിന്റെ പണം നല്കാൻ യുവതി വിസമ്മതിച്ചുവെന്നും ഇത് ചോദിച്ചതിന് പകരമായി യുവാവിനെതിരെ ഇവർ കേസ് കൊടുക്കുകയായിരുന്നുവെന്നും യുവാവിന്റെ വക്കീൽ വ്യക്തമാക്കി. കേസ് വിധി പറയുന്നതായി സെപ്റ്റംബർ 29 ലേക്ക് മാറ്റി.
Post Your Comments