ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കുട്ടികൾക്കെതിരായ അതിക്രമങ്ങള്‍ തടയാൻ പുതിയ സംവിധാനവുമായി ഗൂഗിള്‍. കുട്ടികളെ ലൈംഗികമായി അപമാനിക്കുന്ന ഉള്ളടക്കങ്ങൾ തടയാൻ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) എന്ന പേരിൽ ഇമേജ് പ്രോസസിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സംവിധാനമാണ് നടപ്പിലാക്കുന്നത്. ഗവണ്‍മെന്റ് ഇതര സ്ഥാപനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും സാങ്കേതിക വിദ്യാ കമ്ബനികള്‍ക്കും ഇതിന്റെ സഹായം ലഭ്യമാക്കുമെന്നാണ് റിപ്പോർട്ട്.
also read : പാക്കിസ്ഥാന്റെ ആണവശേഖരത്തെക്കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
കുട്ടികളെ ലൈംഗികമായി അപമാനിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ ഇന്റർനെറ്റുകളിലൂടെ വരുന്നുണ്ട്.ഇത് അപകടകരമാണെന്നും എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പെട്ടെന്ന് തന്നെ ഓണ്‍ലൈനിലൂടെ കുട്ടികള്‍ക്ക് നേരെ വരുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ സാധിക്കുമെന്നും ഗൂഗിള്‍ എന്‍ജിനീയറിങ് ലീഡ് നിക്കോള ടോടറോവിക് ആന്‍ഡ് പ്രോഡക്റ്റ് മാനേജര്‍ അഭി ചൗധരി ഔദ്യോഗിക ബ്ലോഗില്‍ അറിയിച്ചു.
Post Your Comments