പാലക്കാട് : റെയില്‍ പാളങ്ങളില്‍ നവീകണം നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ രണ്ടു മുതല്‍ ഒക്ടോബര്‍ ആറുവരെ എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളം നോര്‍ത്ത് മുതല്‍ തൃശ്ശൂര്‍ വരെയുള്ള പാളങ്ങളിലാണ് നവീകരണം നടക്കുന്നത്. കൂടാതെ പാലക്കാട്-തിരുവനന്തപുരം, തിരുവനന്തപുരം-പാലക്കാട് റൂട്ടിലുള്ള അമൃത എക്സ്പ്രസ്സുകളുടെ യാത്രയിലും ഈ ദിവസങ്ങളില്‍ ക്രമീകരണമുണ്ടാവും. ശനി, ഞായര്‍, ചൊവ്വ എന്നീ മൂന്നു ദിവസങ്ങളിലായാണ് ക്രമീകരണമുണ്ടാവുക.
എറണാകുളം-കണ്ണൂര്‍ ഇന്റര്‍ സിറ്റി എക്സ്പ്രസ് (16305), കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി (16306), കോട്ടയം-നിലമ്പൂര്‍ പാസഞ്ചര്‍ (56362), നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍ (56363) എന്നീ ട്രെയിനുകള്‍ ഈ ദിവസങ്ങളില്‍ റദ്ദാക്കിയിട്ടുണ്ട്. ഇതേസമയം എറണാകുളം-കണ്ണൂര്‍ ഇന്റര്‍ സിറ്റി റദ്ദാക്കിയതുമൂലമുള്ള തിരക്ക് പരിഗണിച്ച് ഈ ദിവസങ്ങളില്‍ നാഗര്‍കോവില്‍ മംഗളൂരു സെന്‍ട്രല്‍ ഏറനാട് എക്സ്പ്രസിന് അങ്കമാലി, ഇരിങ്ങാലക്കുട സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാകും.
ALSO READ:നാളെ മുതല്‍ കേരളത്തിലെ ട്രെയിനുകള്‍ക്ക് പുതിയ സമയക്രമം
Post Your Comments