Latest NewsIndia

അര്‍ണാബ് ഗോസ്വാമിയ്ക്ക് വക്കീല്‍നോട്ടീസ്

കൊച്ചി : റിപബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് വക്കീല്‍ നോട്ടീസ്. മലയാളികളെ അപമാനിച്ചു, ജനങ്ങളുടെയിടയില്‍ ഭിന്നിപ്പിയ്ക്കാനുള്ള ശ്രമം നടത്തി എന്ന ആരോപണങ്ങളാണ് പ്രധാനമായും വക്കീല്‍ നോട്ടീസില്‍ ആരോപിച്ചിരുന്നത്. അര്‍ണബ് മാപ്പു പറയണമെന്നും മാനനഷ്ടമായി പത്തു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും സി.പി..എം നേതാവ് പി.ശശി അയച്ച വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

read also : റിപ്പബ്ലിക്കിനെതിരെ വിവാദം: അര്‍ണബ് ഗോസ്വാമി ചാനലിന്റെ പേര് മാറ്റുന്നു

മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലുളള വിമര്‍ശനമല്ല അദ്ദേഹം നടത്തിയതെന്നും നോട്ടീസില്‍ പറയുന്നു. മലയാളിയെന്ന നിലയില്‍ താനും അപമാനിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് മാനനഷ്ടക്കേസ് നല്‍കിയതെന്ന് പി.ശശി വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button