Latest NewsIndia

താറാവുകളെക്കുറിച്ചുള്ള പരാമർശം:ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറിനെ ശരിവെച്ച്‌ ശാസ്ത്രജ്ഞര്‍

ഇതില്‍ ഒാക്‌സിജന്‍ കാര്യം വിവാദമാക്കി മുഖ്യമന്ത്രിയെ പരിഹസിക്കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുകയായിരുന്നു.

അഗര്‍ത്തല: താറാവിന് വെള്ളത്തിലെ ഓക്‌സിജന്‍ സാന്നിധ്യം കൂട്ടാനുള്ള കഴിവുണ്‌ടെന്ന് പറഞ്ഞ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറിനെ ശരിവെച്ച്‌ ശാസ്ത്രജ്ഞര്‍. ഇതോടെ വിമര്‍ശിച്ചവരും പരിഹസിച്ചവരും ഇളിഭ്യരായി. പക്ഷേ, മാധ്യമങ്ങളില്‍ പലരും വാര്‍ത്ത തിരുത്താന്‍ തയാറായിട്ടില്ല. രുദ്രസാഗര്‍ ജില്ലയില്‍ വള്ളംകളി കാണാന്‍ പോയപ്പോഴാണ്, മുഖ്യമന്ത്രി ബിപ്ലവ്, അവിടത്തെ കര്‍ഷകര്‍ക്ക് 5000 താറാവുകളെ നല്‍കുമെന്ന് അറിയിച്ചത്. കര്‍ഷകര്‍ക്ക് വരുമാനം, പ്രദേശത്തിന് കാഴ്ചഭംഗി, പുറമേ ജലത്തിലെ ഓക്‌സിജന്‍ സാന്നിധ്യ വര്‍ധന എന്നിവയുണ്ടാകുമെന്നായിരുന്നു ബിപ്ലവിന്റെ വിശദീകരണം.

ഇതില്‍ ഒാക്‌സിജന്‍ കാര്യം വിവാദമാക്കി മുഖ്യമന്ത്രിയെ പരിഹസിക്കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുകയായിരുന്നു. എന്നാല്‍, ന്യൂറോ ഗവേഷണ വിദഗ്ധ ഡോ. സുമയ്യ ഷെയ്ഖ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫോറസ്റ്ററി റിസര്‍ച്ച്‌ ആന്‍ഡ് എഡ്യൂക്കേഷന്‍ ശാസ്ത്രജ്ഞന്‍ ഡെബ്ബാര്‍മയും ഇത് ശാസ്ത്രീയമാണെന്ന് വിവരിച്ചു. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ഈ വിവരം പുറത്തുവിട്ടു. എന്നാൽ സൈബർ പോരാളികളും മറ്റു ചില മാധ്യമങ്ങളും വാർത്ത തിരുത്താൻ തയ്യാറായിട്ടില്ല എന്നതാണ് രസകരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button