ഇടുക്കി: പ്രളയം ഏറ്റവും നാശനഷ്ടമുണ്ടാക്കിയ ഇടുക്കി ജില്ലയെ വര്‍ഷങ്ങള്‍ കഴിഞ്ഞാലും പഴയപടിയാക്കാനാവില്ലെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. ഇടുക്കിയെ പത്ത് വര്‍ഷം കഴിഞ്ഞാലും പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിഞ്ഞെന്നു വരില്ലെന്നാണ്
മന്തി പറയുന്നത്. പ്രളയത്തില്‍ ഏറ്റവും വലിയ ദുരിതമാണ് ഇടുക്കിയില്‍ ഉണ്ടായത്. ജില്ലയിലെ റോഡുകളും പാലങ്ങളുമടക്കം അടിസ്ഥാന സൗകര്യങ്ങള്‍ പലതും പൂര്‍ണമായി സശിച്ചു. പല പ്രദേശങ്ങളിലും ഇപ്പോഴും മണ്ണിടിച്ചില്‍ തുടരുകയാണ്.
കൂടാതെ കേരളത്തിന് വിദേശ ധനസഹായം ലഭിക്കുന്നതിനായി വേണ്ട നടപടികള്‍ കേന്ദ്രം സ്വീകരിച്ചില്ലെന്നും മണി പറഞ്ഞു. ഇതേ സമയം കേരളത്തിന് അര്‍ഹമായ സഹായം കേന്ദ്രം അനുവദിച്ചെല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഏലം വ്യാപാരികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്കിയ പണവും അവശ്യ സാധനങ്ങളും ഏറ്റുവാങ്ങുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വ്യാപാരികളാണ് പരിപാടിയില്‍ സാധനങ്ങള്‍ കൈമാറിയത്. പത്ത് ലക്ഷം രൂപയും ഭക്ഷ്യവസ്തുക്കളുമാണ് ഇവര്‍ സമാഹരിച്ചു നല്‍കിയത്.
ALSO READ:ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ച് മന്ത്രി എം.എം.മണിയുടെ പ്രഖ്യാപനം
Post Your Comments