തിരുവനന്തപുരം : കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയദുരന്തമാണ് കഴിഞ്ഞ ആഴ്ചയിലുണ്ടായത്. പ്രളയ ദുരന്തത്തില്‍ എത്ര പേര്‍ മരിച്ചുവെന്നുള്ള യഥാര്‍ത്ഥ കണക്ക് സര്‍ക്കാരിനും അറിയില്ല. പതിനായിരങ്ങള്‍ക്ക് വീടുകള്‍ വാസയോഗ്യമല്ലാതായി. ആയിരക്കണക്കിന് പേരുടെ വീടുകള്‍ തകര്‍ന്നു. ഇങ്ങനെ കേരളത്തിലെ ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ നിരവധിയാണ്. ഇതിനൊക്കെ കാരണമായി ചൂണ്ടിക്കാട്ടിയത് ഡാമുകള്‍ യഥാവിധി തുറക്കുന്നതിലുള്ള വീഴ്ചയാണ്. ഇതിന് കാരണക്കാരനായി വൈദ്യുതി മന്ത്രി എം.എം മണിയാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ബിജെപിയിലെ മുതിര്‍ന്ന നേതാവ് കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
read also : വൈദ്യുതിമന്ത്രിയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം : കെ.സുരേന്ദ്രന്‍
ഇത്രയും അവിവേകിയും ധിക്കാരിയും താന്തോന്നിയുമായ ഒരു മന്ത്രിയെ ഇനിയും അധികാരത്തില്‍ നിലനിര്‍ത്തുന്നത് ഓരോ കേരളീയനും അപമാനമാണ്. ഈ ദുരന്തം ഡാമുകള്‍ തുറന്നുവിടാന്‍ വൈകിയതുമൂലമാണെന്ന് നാസ വരെ പറഞ്ഞിട്ടും ഇയാള്‍ മന്ത്രിയായി തുടരുന്നത് കേരളത്തിലായതുകൊണ്ടുമാത്രമാണ്. ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്താണ് ഈ ദുരന്തമുണ്ടായതെങ്കില്‍ പിണറായി വിജയനും കൂട്ടരും ഒരൗചിത്യബോധവുമില്ലാതെ സമരത്തിനിറങ്ങി കേരളത്തെ മറ്റൊരു ദുരന്തഭൂമിയാക്കുമായിരുന്നു. മനസ്സാക്ഷി പണയം വെച്ച പാര്‍ട്ടി അണികളും അവരെ പിന്തുണക്കുന്ന ജിഹാദികളും ഒരുപറ്റം മീഡിയയുമാണ് ഈ ഘട്ടത്തിലും പിണറായിക്കും മണിക്കും ഹാലേലൂയ പാടുന്നത്.
പ്രളയം ഉണ്ടാകുന്നതിന് തൊട്ട് മുമ്പ് ഡാം തുറക്കുന്നതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് എം.എം മണി മറുപടി പറയുന്ന വീഡിയോ കാണാം
Post Your Comments