ബെംഗളൂരു: താന്‍ ഒരിയ്ക്കല്‍ കൂടി മുഖ്യമന്ത്രിയാകുമെന്ന് പരാമര്‍ശം നടത്തിയ കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വിവാദ കുരുക്കില്‍. സംഭവം വിവാദമായതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.
‘നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം, ഞാന്‍ പറഞ്ഞത്, അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നാണെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.
താന്‍ മുഖ്യമന്ത്രിയാവാതിരിക്കാന്‍, പ്രതിപക്ഷ കക്ഷികള്‍ പണവും സ്വാധീനവും ഉപയോഗിച്ചെന്നും എന്നാല്‍ ജനങ്ങളുടെആശീര്വാദത്തോടെ താന്‍ വീണ്ടും സംസ്ഥാനത്തെ മുഖ്യമന്ത്രിയാകുമെന്നുമാണ് കോണ്‍ഗ്രസ് നേതാവായ സിദ്ധരാമയ്യ നേരത്തേ പറഞ്ഞിരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് ഒരിക്കല്‍ കൂടി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് പ്രതിക്ഷിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ പരാജയപ്പെട്ടു. എന്നാല്‍ ഇതവസാനം അല്ലെന്നും രാഷ്ട്രീയത്തില്‍ വിജയവും പരാജയവുമൊക്കെ സര്‍വ്വസാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.
ALSO READ:വീണ്ടും മുഖ്യമന്ത്രിയാകുന്നത് തടയാന്‍ പ്രതിപക്ഷ കക്ഷികള്‍ പണവും സ്വാധീനവും ഉപയോഗിച്ചു;സിദ്ധരാമയ്യ
തിരഞ്ഞെടുപ്പിനുശേഷം വലിയ രാഷ്ട്രീയ നാടകങ്ങളാണ് കര്‍ണാടകയില്‍ അരങ്ങേറിയത്. തുടര്‍ന്ന് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരത്തില്‍ വന്നു.
എച്ച്.ഡി കുമാരസ്വാമിയാണ് ഇപ്പോള്‍ സംസ്ഥാനത്തെ മുഖ്യമന്ത്രി. എന്നാല്‍ കോണ്‍ഗ്രസിനും ജെഡിഎസിനുമിടയില്‍ അസ്വാരസ്യങ്ങള്‍ ശക്തിപ്പെടുകയാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് താന്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ പറഞ്ഞത്. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം വിവാദമായത്.
Post Your Comments