KeralaLatest News

ദുരിതാശ്വാസ ക്യാമ്പുകളില്‍ നടക്കുന്നത് കൊടി പിടിച്ചുള്ള സേവനമാണെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം : ദുരിതാശ്വാസ ക്യാമ്പുകളില്‍ സേവനം ചെയ്യാന്‍ എത്തുന്നവര്‍ കൊടിയുമായാണ് വരുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വളരെയധികെ കൂട്ടായ്മയോടെയാണ് എല്ലാവരും ചെയ്യുന്നത്. എന്നാല്‍ കൊടിയുമായി വന്ന് സങ്കുചിത താല്‍പര്യങ്ങളോടെ എത്തുന്നത് കേരള സംസ്‌കാരത്തിന് യോജിച്ചതല്ലെന്നു അദ്ദേഹം പറഞ്ഞു.

Also read : ഖമീസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം : എന്റെ കൂടപിറപ്പുകളെ രക്ഷിച്ചതിന് പണം നല്‍കരുത് : വീഡിയോ വൈറലാകുന്നു

ദുരിത ബാധിതരുടെ പുനരധിവാസത്തിനും കേരള ജനത ഒറ്റക്കെട്ടായ് നില്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ക്യാമ്പുകളില്‍ നിന്നും മടങ്ങി പോകുന്നവര്‍ക്ക് സര്‍ക്കാര്‍ 25,000 രൂപയെങ്കിലും നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കൂടാതെ ഇവര്‍ക്ക് അത്യാവശ്യം വേണ്ട സഹായങ്ങള്‍ എല്ലാവരും ചേര്‍ന്നു ലഭ്യമാക്കണമെന്നും ഇതില്‍ രാഷ്ട്രീയം കലര്‍ത്തെരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു എന്‍, റെഡ് ക്രോസ് തുടങ്ങിയ ഏജന്‍സികളുടെയും അന്താരാഷ്ട്ര ഏജന്‍സികളുടെയും സഹായം തേടണമെന്നും ചെന്നിത്തല പറഞ്ഞു. കന്നുകാലികളെ നഷ്ടപ്പെട്ടവര്‍ക്ക് ജീവനോപാധിയും കന്നുകാലികള്‍ക്കു തീറ്റയും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button