ദുബായ്•പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ദുരിതാശ്വാസത്തിനായി 2.6 മില്യണ്‍ ദിര്‍ഹത്തിന്റെ (ഏകദേശം അഞ്ചുകോടി രൂപ) സഹായവുമായി യു.എ.ഇ ആസ്ഥാനമായ ബിസിനസുകാരന്.
ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്മാന് ഡോ.കെ.പി ഹുസൈനാണ് സഹായം പ്രഖ്യാപിച്ചത്. ഇതില്‍ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ബാക്കി തുക മെഡിക്കല്‍ സഹായം ലഭ്യമാക്കുന്നതിനുമാകും പ്രയോജനപ്പെടുത്തുകയെന്ന് ഹുസൈന് പറഞ്ഞു.
READ ALSO: ചെങ്ങന്നൂരില്‍ പെണ്‍കുട്ടികള്‍ക്കും രക്ഷിക്കാനെത്തിയ സൈന്യത്തിന് നേരെയും ആക്രമണം
നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ പനി, അതിസാരം, വയറുസംബന്ധമായ പ്രശ്നങ്ങള്‍, ത്വക്ക് രോഗങ്ങള്‍ എന്നിവയ്യ്ക്ക് സാധ്യതയുള്ളതിനാല്‍ കൂടുതല്‍ മരണത്തിനുള്ള സാധ്യത വളരേയധികമാണ്. തന്റെ ആശുപത്രികളില്‍ നിന്നും ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സംഘത്തെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റു യു.എ.ഇ ബിസിനസുകാരും കേരളത്തിന് സഹായവുമായി എത്തിയിരുന്നു.
ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി 5 കോടി രൂപയും യൂണിമണിയുടെയും യു.എ.ഇ എക്സ്ചെയ്ഞ്ചിന്റെയും ചെയര്മാന് ഡോ.ബി.ആര് ഷെട്ടി 2 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പന് 50 ലക്ഷം രൂപയുടെ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ 300 വോളണ്ടിയര്‍മാരുടെ സേവനവും ഗ്രൂപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
Post Your Comments