Latest NewsIndiaEntertainment

ജയലളിതയുടെ ജീവിതം സിനിമയാക്കാനൊരുങ്ങി എംഎല്‍ വിജയ്

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം സിനിമയാക്കുന്നു. തമിഴ് സംവിധായകന്‍ എംഎല്‍ വിജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയലളിതയുടെ മരണത്തിനു മുമ്പും ശേഷവും ഇത്തരത്തില്‍ നിരവധി വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇപ്പോള്‍ ജയലളിതയുടെ ജീവിതം സിനിമയാക്കുന്നുവെന്ന സ്ഥിരീകരണം വന്നിരിക്കുകയാണ്. പുരട്ചി തലൈവിയുടെ ജന്മദിനത്തിന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിടുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ആന്ധ്ര മുഖ്യമന്ത്രി എന്‍ടിആറിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം അണിയറയില്‍ റിലീസിനൊരുങ്ങുന്നതിന് പിന്നാലെയാണ് ഇത്തരത്തിലൊരു വാര്‍ത്തയും പുറത്തുവരുന്നത്. സാമൂഹിക സാംസ്‌കാരിക രംഗത്ത് കൈയൊപ്പ് പതിപ്പിച്ച നിരവധി മഹത് വ്യക്തിത്വങ്ങളുടെ ജീവിതം ഇപ്പോള്‍ അഭ്രപാളികളില്‍ എത്തുന്നുണ്ട്.

ബയോപിക്കില്‍ ആര് ജയലളിതയുടെ വേഷം ചെയ്യുമെന്നതിനെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ ഒന്നുംതന്നെ ഇതുവരെ പുറത്തു വന്നിട്ടില്ല. പ്രശസ്ത നിര്‍മ്മാണ കമ്പനിയായ വിബ്രി മീഡിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ ലോകത്തുള്ള ഏതൊരു സ്ത്രീക്കും അവരുടെ ജീവിതം പ്രചോദനമാണ്. അവരുടെ ജന്മവാര്‍ഷികത്തിന്റെ അന്നു തന്നെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങും’ വിബ്രി മീഡിയ ഡയറക്ടര്‍ ബിന്ദ്ര പ്രസാദ് പറഞ്ഞു.

ALSO READ:ജയലളിതയുടെ സ്വപ്ന പദ്ധതികളിലൊന്ന് നടപ്പിലാക്കി മോദി

എന്‍ടിആറിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് വിബ്രി മീഡിയയുടെ അടുത്ത റിലീസ് ചിത്രം. കൂടാതെ 1983ലെ ലോകകപ്പ് വിജയത്തെ ആസ്പദമാക്കിയുള്ള കപില്‍ ദേവിന്റെ ബയോപിക് ചിത്രം പുരോഗമിക്കുന്നുണ്ട്. റണ്‍വീര്‍ സിങാണ് ഇതില്‍ പ്രധാന വേഷം ചെയ്യുന്നത്. ഇതിനു പിന്നാലെയാണ് ജയയുടെ ബയോപിക് ചിത്രത്തെക്കുറിച്ച് അറിയിച്ചത്.
അമലാ പോളിന്റെ മുന്‍ ഭര്‍ത്താവായ സംവിധായകന്‍ വിജയ് മദ്രാസ്പട്ടണം, ദൈവതിരുമകള്‍ തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഫെബ്രുവരി 24നാണ് ജയയുടെ പിറന്നാള്‍. ജയലളിതയായി ആരെത്തും എന്ന ആകാംഷയിലാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button