ന്യൂഡല്‍ഹി: ലോക സഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതിനെ കുറിച്ച് കമ്മീഷന്‍ നിലപാട് വ്യക്തമാക്കി. ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ചു തിരഞ്ഞെടുപ്പെന്ന നിര്‍ദേശം തിരഞ്ഞെടുപ്പു കമ്മിഷന്‍ തള്ളി. ഭരണഘടന ഭേദഗതി ചെയ്യാതെ ഈ പരിഷ്‌കാരം നടപ്പാക്കാനാവില്ലെന്നു മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ഒ.പി.റാവത്ത് വ്യക്തമാക്കി.
Also Read : ഈ സാഹചര്യത്തില്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റി വയ്ക്കണമെന്ന് ഹൈക്കോടതി
ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് എന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷാ വാദമുയര്‍ത്തിയതിനു പിന്നാലെയാണു കമ്മിഷന്‍ നിലപാടെടുത്തത്. ഒന്നിച്ചു തിരഞ്ഞെടുപ്പു നടത്തി പണവും സമയവും ലാഭിക്കണമെന്നാവശ്യപ്പെട്ട് അമിത് ഷാ, ലോ കമ്മിഷനു കത്തു നല്‍കിയതു കഴിഞ്ഞ ദിവസമാണ്. എല്ലാ വര്‍ഷവും തിരഞ്ഞെടുപ്പുകളുടെ പേരില്‍ മാതൃകാ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തുന്നതു നാടിന്റെ വികസനം മുടക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒന്നിച്ചു തിരഞ്ഞെടുപ്പെന്ന ആശയം ആദ്യം മുന്നോട്ടുവച്ചതു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. എന്നാല്‍, പ്രതിപക്ഷം ഇതിനോടു യോജിക്കുന്നില്ല. ഇതിനിടെ, ലോക്‌സഭ പിരിച്ചുവിട്ടു പൊതുതിരഞ്ഞെടുപ്പു നേരത്തേയാക്കാന്‍ പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു കോണ്‍ഗ്രസും രംഗത്തെത്തി. ഇതേസമയം, ധൈര്യമുണ്ടെങ്കില്‍ ലോക്‌സഭ പിരിച്ചുവിട്ട് ഈ വര്‍ഷം ഒടുവില്‍ നാലു നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം പൊതുതിരഞ്ഞെടുപ്പു നടത്താനാണ് പ്രധാനമന്ത്രിയോടു കോണ്‍ഗ്രസിന്റെ വെല്ലുവിളി.
മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ പറയുന്നത്:
നിയമസഭകളുടെ കാലാവധി കൂട്ടാനും കുറയ്ക്കാനും ഭരണഘടനാ ഭേദഗതി വേണം.
ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലാ ബൂത്തുകളിലും വിവിപാറ്റ് യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ എളുപ്പമല്ല.
ഒന്നിച്ചു തിരഞ്ഞെടുപ്പു നടത്താന്‍ 24 ലക്ഷം വോട്ടിങ് യന്ത്രങ്ങള്‍ വേണം. ലോക്‌സഭയിലേക്കു മാത്രം തിരഞ്ഞെടുപ്പിനു വേണ്ടതു 12 ലക്ഷം യന്ത്രങ്ങള്‍.
Post Your Comments