ബാഹുബലി എന്ന ഒറ്റ ചിത്രത്തോടെ ഇന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത താരം ആണ് പ്രഭാസ്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രഭാസ് ഇരട്ട വേഷത്തിലാണ് അഭിനയിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ പണം വാരി പദമായി ബാഹുബലി മാറുകയും ചെയ്തു. ബാഹുബലിക്ക് ശേഷം പ്രഭാസ് അഭിനയിക്കുന്ന ചിത്രം ആണ് സഹോ. പക്ഷെ അതിനു മുൻപ് ഒരു ബിഗ് ബജറ്റ് ഹിന്ദി ചിത്രത്തിൽ അദ്ദേഹത്തിന് ക്ഷണം ലഭിച്ചിരുന്നു.
സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായ പദ്മാവതിൽ ആണ് പ്രഭാസിനെ നായകനായി വിളിച്ചത്. ചിത്രത്തിൽ ഷാഹിദ് കപൂർ അഭിനയിച്ച വേഷം ആണ് പ്രഭാസിന് നൽകിയത്. പക്ഷെ ചിത്രം അദ്ദേഹം നിരസിക്കുകയായിരുന്നു. വിവാദങ്ങൾക്ക് ശേഷം പുറത്തിറങ്ങിയ ചിത്രം വൻ വിജയം ആയി തീർന്നിരുന്നു.
പദ്മാവതിന്റെ തിരക്കഥ താരത്തെ കേള്‍പ്പിച്ചെങ്കിലും ചിത്രത്തിലെ കഥാപാത്രം പ്രഭാസിനെ ആകര്ഷിച്ചില്ലായിരുന്നു. ബാഹുബലിയിലൂടെ നേടിയ ഇമേജ് ചിത്രത്തിലൂടെ കളഞ്ഞു കുളിക്കേണ്ടെന്ന ചിന്തയാണ് താരത്തിനെ നിരസിക്കാന്‍ പ്രേരിപ്പിച്ചിരുന്നത്.
Post Your Comments