Latest NewsIndia

11 സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ബിജെപി

ന്യൂഡല്‍ഹി: 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ബിജെപി പാളയത്തില്‍ ഒരുക്കം തുടങ്ങി. രാജ്യത്ത് ആധിപത്യമുറപ്പിക്കാന്‍ ബിജെപി ശക്തമായ പടയൊരുക്കം നടത്തുന്നു എന്നതിന്റെ തെളിവാണ് 11 സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞടുപ്പ് നടത്താനുള്ള ബിജെപിയുടെ നീക്കം. തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ഈ സംസ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പു നടത്താനാണ് ബിജെപി ആലോചിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം, ഹരിയാന, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒഡീഷ, തെലങ്കാന, ബിഹാര്‍ എന്നിവിടങ്ങളില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടക്കും. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലേക്ക് 2019 വരുന്ന ജനുവരിയോടെയാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്.

Read also : ലോക്സഭ തെരഞ്ഞെടുപ്പ്; ചാണക്യതന്ത്രങ്ങളുമായി അമിത്ഷാ കേരളത്തിലേക്ക്

ഇവിടങ്ങളിലെ നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താനാണ് കേന്ദ്രത്തിന്റെ നീക്കം. കോണ്‍ഗ്രസ് ഭരിക്കുന്ന മിസോറമിലും വരുന്ന ഡിസംബറോടെ നിയമസഭയുടെ കാലാവധി അവസാനിക്കും. ഇവിടെയും ഗവര്‍ണര്‍ ഭരണം കൊണ്ടുവന്നേക്കും. അതിന് ശേഷം ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടത്താനാണ് ബിജെപി ആലോചിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button