മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ നഗരത്തില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ശനിഷിഗ്‌നാപൂര്‍ ഗ്രാമത്തിലെ 4000 ത്തോളം വീടുകള്‍ക്കാണ് വാതിലുകള്‍ ഇല്ലാത്തത്. ആരെങ്കിലും മോക്ഷണം നടത്തിയാല്‍ അയാള്‍ക്ക് 7.5 വര്‍ഷത്തേക്ക് ദുരിതമായിരിക്കും എന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. അതുകൊണ്ടുതന്നെ ആ ഗ്രാമത്തില്‍ മോക്ഷണങ്ങള്‍ നടക്കാറില്ല.
ഇതിനുപുറകില്‍ അവിടെ സ്ഥിതി ചെയ്യുന്ന ശനി ഭഗവാന്റെ ക്ഷേത്രവുമായി ഒരു ബന്ധമുണ്ട്. കറുത്ത കല്ലില്‍ തീര്‍ത്ത 5 അടിയില്‍ അതികം ഉയരമുള്ള ശനി ഭഗവാന്റെ പ്രതിമ ആ ഗ്രാമത്തെ സംരക്ഷിക്കുന്നു എന്നാണ് വിശ്വാസം. പുതിയ തലമുറക്ക് ഈ ചിന്താഗതികളോട് താല്‍പര്യക്കുറവ് വന്നുതുടങ്ങിയിട്ടുണ്ട്.
വളരെ ചെറിയ ഗ്രാമം ആണ് ശിഘ്‌നാപൂര്‍ ,ഇടുങ്ങിയ വഴിത്താരകളും വടക്കേ ഇന്ത്യയിലെ തെരുവോരങ്ങളുടെ വൃത്തികേടുകളും എല്ലാം നിറഞ്ഞ ഒരു പ്രദേശം. ശനിക്ഷേത്രം തന്നെ ആണ് ഇവിടുത്തെ മുഖ്യ ജന ആകര്‍ഷണ കേന്ദ്രം. ശനിയാഴ്ച യിലെ ഒരു പ്രത്യേക വഴിപാടിനായി നിരവധി ചെറുപ്പക്കാര്‍ ഇവിടെ എത്തുന്നു. മികച്ച ജീവിത പങ്കാളിയെ ലഭിക്കാന്‍ ആണ് ഈ വഴിപാട് , ഒരു താലത്തില്‍ ഏതാനും സാമഗ്രഹികള്‍ നിറച്ചു ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നു. സ്വായംഭൂ ആണ് ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ട്ട.മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെ തീര്‍ഥാടകര്‍ എത്തിച്ചേരുന്നു , ഗ്രാമവാസികളില്‍ കുറെ അധികം പേര്‍ക്ക് ഇത് വഴി വരുമാനവും ലഭിക്കുന്നു.
ഏറ്റവും രസകരമായ വസ്തുത ഈ സ്ഥാപനങ്ങള്‍ക്കൊന്നും ജനാലകളോ , വാതിലുകളോ ഇല്ലാ എന്നുള്ളതാണ്. യുണൈറ്റഡ് കോമേര്‍ഷ്യല്‍ ബാങ്കിന്റെ ശാഖയാണ് ഈ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ മുഴുവന്‍ ബാങ്കുകള്‍ക്കും മികച്ച സുരക്ഷാ സംവിധാനം ഉള്ളപ്പോള്‍ ഈ ഗ്രാമത്തിലെ ബാങ്കിനു വാതിലുകള്‍ പോലും വേണ്ട എന്ന തീരുമാനം എടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകം ആചാരം മാത്രമല്ല , ഈ ഗ്രാമത്തിലെ സീറോ ക്രൈം റേറ്റ് കൂടി ആണ്. ചരിത്രത്തില്‍ ആകെ മൂന്നു തവണ മാത്രമാണ് ശിഘ്‌നാപൂരില്‍ മോഷണം റിപ്പോര്‍ട്ട് ചെയ്യപെട്ടത്ത്. ഈ മോഷണ കേസുകളിലെ പ്രതികളെ നിയമത്തിനു മുന്‍പില്‍ എത്തിക്കാനും ഇത് വരെ സാധിച്ചിട്ടില്ല , ഒരു മോഷണ കേസ്സിലെ സംശയിക്കപെട്ട ആളെ പിന്നീട് ആരും കണ്ടിട്ടില്ല എന്നതാണ് സത്യം.
നാളിതുവരെ അവിടുത്തെ പൊലീസ് സ്റ്റേഷനിലേക്ക് ഗ്രാമത്തിലെ പരാതികളോ കുറ്റകൃത്യങ്ങളോ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. ഗ്രാമത്തിലെ പ്രധാന ധനകാര്യസ്ഥാപനമാണ് യൂക്കോ ബാങ്ക്. ബാങ്കിനും വാതിലുകള്‍ ഇല്ല എന്നതും മറ്റ് നാട്ടുകാരെ ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. 2011 ലാണ് ഇവിടെ ആദ്യമായി വാതിലുകള്‍ ഇല്ലാത്ത ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയത്.
ഉള്‍വശം കാണാന്‍ സാധിക്കുന്ന തരത്തിലാണ് ഇവിടെ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. കുടുംബ സുരക്ഷ മുന്‍നിര്‍ത്തി വീടുകളില്‍ വാതില്‍ കൊണ്ടുവരാന്‍ ഗ്രാമപഞ്ചായത്ത് ഉത്തരവിട്ടിരുന്നു. എന്നാല്‍ അതിന് ഗ്രാമവാസികള്‍ തയ്യാറാകാതെ വന്നു. ഞങ്ങളെ രക്ഷിക്കാന്‍ ശനിദേവന്‍ ഉണ്ട്. അതിനാല്‍ അവര്‍ക്ക് വാതിലിന്റെ ആവശ്യമില്ലെന്നും അവര്‍ ഉറച്ചു വിശ്വസിക്കുന്നു.
Post Your Comments