” എന്‍ഡിഎ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ പ്രധാനമന്ത്രി സന്‍സദ് ആദര്‍ശ് ഗ്രാമയോജനയ്ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണിത്. ചെങ്കോട്ടയിലെ തന്റെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തിലായിരുന്നു മോദിയുടെ പ്രഖ്യാപനം. ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് കുടിയിരിക്കുന്നത് എന്ന മഹാത്മജിയുടെ സന്ദേശത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് 2014-ല്‍ ജയപ്രകാശ് നാരായണിന്റെ ജന്മവാര്ഷിക ദിനമായ ഒക്ടോബര്‍ പതിനൊന്നിന് ആദര്‍ശ് ഗ്രാമയോജന പദ്ധതി മോദി സര്‍ക്കാര്‍ ആരംഭിച്ചു. എല്ലാ പാര്‍ലമെന്റംഗങ്ങളും ഒരു ഗ്രാമത്തെ ദത്തെടുത്ത് വികസനം സാധ്യമാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇന്ത്യന്‍ ഗ്രാമങ്ങളിലെ കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ, ശുചിത്വ, പാരിസ്ഥിതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി ഗ്രാമീണ ജനതയുടെ ജീവിത നിലവാരം ഉയര്‍ത്താനുള്ള സ്വപ്ന പദ്ധതിക്കാണ് മോദിസര്‍ക്കാര്‍ തുടക്കമിട്ടത്.
സ്വാതന്ത്ര്യ ലബ്ധിയുടെ ഏഴുപത്തി രണ്ടാണ്ടുകൾക്കിപ്പുറവും വികസനം കടന്നുചെന്നിട്ടില്ലാത്ത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ മേഖലയില്‍ വലിയ മാറ്റങ്ങള്‍ എത്തിക്കാന്‍ പ്രധാനമന്ത്രിയുടെ പദ്ധതിക്ക് സാധിച്ചിട്ടുണ്ട്. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമായി മാറുകയാണ് മോദിയുടെ ജയപൂര്‍. ലോക്സഭാംഗമെന്ന നിലയില്‍ നരേന്ദ്ര മോദി ഏറ്റെടുത്ത ഗ്രാമമാണ് ജയപൂര്‍. കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് മുഖച്ഛായ ആകെ മാറ്റിയിരിക്കുകയാണ് മോദിയുടെ ജയപൂര്‍. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ മാതൃകയൊരുക്കി ജയപൂര്‍ മുന്നോട്ടുവയ്ക്കുന്നത് ഗാന്ധിജിയുടെ ഗ്രാമവികസന സങ്കല്‍പ്പങ്ങളാണ്. അതിവേഗം വികസന പാതയില്‍ മുന്നേറുകയാണ് ജയ്പൂർ.
പ്രസിദ്ധമായ ഗ്രാന്റ് ട്രങ്ക് റോഡില്‍നിന്ന് ടാറിട്ട ഒറ്റവരിപ്പാതയിലൂടെ ചെല്ലുന്നതാണ് ജയപൂര്‍ ഗ്രാമം. ഗ്രാമീണ ഇന്ത്യയില്‍ തീരെ കാണാനാവാത്ത ബസ് കാത്തിരിപ്പു കേന്ദ്രമാണ് ജയപൂരിലേക്ക് എത്തുന്ന ഏവരേയും ആദ്യം ആകര്‍ഷിക്കുക. സംസദ് ആദര്‍ശ് ഗ്രാമം ജയപൂര്‍ എന്നെഴുതിവച്ചിരിക്കുന്ന ബസ്സ് കാത്തിരിപ്പു കേന്ദ്രം ടിന് ഷീറ്റുകളുപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്റ്റീലിന്റെ നീളന്‍ ഇരിപ്പിടങ്ങളും ഇവിടെ ക്രമീകരിച്ചിരിക്കുന്നു. കത്തിയാളുന്ന വെയിലില്‍ ബസ് കാത്തുനിന്ന ഗ്രാമീണര്‍ക്ക് ഏറെ ആശ്വാസമാണ്.
ദിവസവും മൂന്നു തവണയായി ജല ലഭ്യത ഗ്രാമത്തില്‍ ഉറപ്പുവരുത്താന്‍ സ്ഥലം എംപിക്ക് സാധിച്ചു. നിരവധി കുഴല്‍ക്കിണറുകളും ഗ്രാമത്തില്‍ കുഴിച്ചിട്ടുണ്ട്. കുറഞ്ഞത് 20-22 മണിക്കൂര്‍ വൈദ്യുതിയും ലഭ്യമാക്കി. നേരത്തെ ഇത് പരമാവധി എട്ടു മണിക്കൂര്‍ മാത്രമായിരുന്നു. ജലവും വൈദ്യുതിയും എത്തിയതോടെ ഗ്രാമീണ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണുണ്ടായത്.
Post Your Comments