രാജ്യം സ്വതന്ത്രമായി ഏഴു ദശാബ്ദം പിന്നിട്ടപ്പോൾ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തി. എല്ലാ ഗ്രാമങ്ങളിലും 1000 ദിവസത്തിനകം പ്രകാശമെത്തിക്കുമെന്ന ഉറപ്പ് നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദി അത് സാധിച്ചെടുക്കുകയും ചെയ്തു.
2014-ലെ കണക്ക് അനുസരിച്ച് വൈദ്യുതി എത്താത്ത 18452 ഗ്രമാങ്ങൾ രാജ്യത്തുണ്ടെന്നായിരുന്നു സ്ഥിരീകരണം. എന്നാൽ , ഇതിൽ 17,181 ഗ്രാമങ്ങളിൽ വൈദ്യുതി ഏപ്രിൽ മാസംതന്നെ എത്തിയിരുന്നു. ഇനി വൈദ്യുതി എത്തിയിട്ടില്ലാത്ത ഗ്രാമങ്ങൾ സർക്കാർ രേഖകളിൽ വനമേഖലയായി പ്രഖ്യാപിച്ചിട്ടുള്ളവയാണ്. ഗ്രാമങ്ങളിലെ പത്ത് ശതമാനം വീടുകൾ , സ്കൂൾ , ആശുപത്രി തുടങ്ങിയ പൊതുസ്ഥാപനങ്ങളിലും വൈദ്യുതി എത്തിയാൽ ആ ഗ്രാമത്തെ സമ്പൂർണ വൈദ്യുതീകരണം കൈവരിച്ചതായി കണക്കാക്കും.
2015-ലെ സ്വാതന്ത്ര ദിന സന്ദേശത്തിലാണ് 1000 ദിവസത്തിനകം രാജ്യത്ത് സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഈ കാലവധി അവസാനിക്കാൻ 12 ദിവസം ബാക്കി നിൽക്കെയാണ് സമ്പൂർണ വൈദ്യുതീകരണം കൈവരിച്ചതായിപ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം.
Post Your Comments