കൊച്ചി: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങളെ നേരിടുന്നതിന് കേന്ദ്രസര്‍ക്കാരിനോട് കൂടുതല്‍ സഹായം ആവശ്യപ്പെടുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു. മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇപ്പോഴും കേരളത്തിലുണ്ട്. അവര്‍ കാര്യങ്ങള്‍ നേരിട്ട് മനസിലാക്കിയിട്ടുണ്ട്. കേന്ദ്രസംഘം സന്ദര്‍ഭോചിതമായ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് കരുതുന്നത്. ദുരന്തം നേരിടുന്നതിന് മുഴുവന്‍ ജനങ്ങളുടെയും പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: കനത്ത മഴയെ തുടര്‍ന്ന് എറണാകുളത്ത് 956 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും മുന്‍കരുതലുകള്‍ സ്വീകരിച്ചതിനാല്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ വീണ്ടും ദുരന്തങ്ങളുണ്ടാകുന്നത് വെല്ലുവിളിയാണ്. മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എറണാകുളത്ത് ചേര്‍ന്ന യോഗത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
Post Your Comments