Festivals

ഇന്ത്യയുടെ മാറുന്ന സ്ത്രീസമൂഹം: സ്വാതന്ത്ര്യത്തിന് മുൻപും ശേഷവും

1991 ലെ സെന്‍സസ് റിപ്പോര്‍ട്ടനുസരിച്ച്, വീടുകളുടെ നാലു മതിലുകളില്‍നിന്നും പുറത്തുവരുന്ന സ്ത്രീകളുടെ എണ്ണത്തിലും ഗ്രാമങ്ങളിലും തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും ഗണ്യമായി വര്‍ദ്ധനവുണ്ടായിട്ടുണ്ട്

ഇന്ത്യന്‍ സ്ത്രീ സമൂഹത്തിലെ വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള കാലഘട്ടമാണ് ഗാന്ധിയന്‍ യുഗവും സ്വാതന്ത്ര്യത്തിനുശേഷമുള്ള ദശാബ്ദങ്ങളും. ലിംഗ സമത്വം ഭരണഘടന മൗലികാവകാശമാക്കി മാറ്റി. പത്തൊമ്പതാം നൂറ്റാണ്ടില്‍ സ്ത്രീകളെ പൂര്‍ണമായും കീഴ്പ്പെടുത്തുകയും തരംതാഴ്ത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍നിന്നും ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ സമത്വം നിലനില്‍ക്കുന്ന മാറ്റമുണ്ടായത് ഒരു ചെറിയ കാര്യമല്ല.

സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട പ്രത്യേകം നിയമങ്ങളും സ്ഥാപനങ്ങളും ഭരണഘടനയില്‍ അനുശാസിച്ചിട്ടുണ്ട്. സാമൂഹിക നിയമങ്ങളിലൂടെ സ്ത്രീകളുടെ അവസ്ഥയില്‍ പെട്ടെന്ന് മാറ്റം വന്നു. ജീവന്റെയും, വ്യക്തി സ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം പോലുള്ള ചില അടിസ്ഥാന അവകാശങ്ങളും ഭരണഘടന ഉറപ്പ് നല്‍കുന്നു. ഇന്ത്യന്‍ പുരുഷന്മാരെപ്പോലെ തന്നെ ഇന്ത്യന്‍ സ്ത്രീകളും ഈ അവകാശത്തിന്റെ ഗുണഭോക്താക്കളാണ്.

ഇതോടനുബന്ധിച്ച് ആര്‍ട്ടിക്കിള്‍ 14 പ്രകാരം സമത്വം ഉറപ്പാക്കുകയും ആര്‍ട്ടിക്കിള്‍ 15 ഏതെങ്കിലും തരത്തിലു വിവേചനവും ആര്‍ട്ടിക്കിള്‍ 16 (എ) മതം ജാതി, ലൈംഗികത, വംശം, ജന്മസ്ഥലം, താമസസ്ഥലം എന്നിവയിലുള്ള വിവേചനവും നിരോധിക്കുന്നു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി നിയമങ്ങള്‍ പാസ്സാക്കിയിരുന്നു. സ്ത്രീകളോടുള്ള വിവേചനങ്ങള്‍ ഇല്ലാതാക്കുക, ലിംഗ അസമത്വം നീക്കം ചെയ്യുക, അവരുടെ സ്വയബോധവല്‍ക്കരണത്തിന്റെയും വികസനത്തിന്റെയും വഴിയിലെ തടസ്സങ്ങള്‍ നീക്കുക എന്നിവയ്ക്കായും നിയമങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്.

സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി നടപ്പാക്കിയ പ്രധാന നിയമങ്ങള്‍ ഇവയൊക്കെയാണ്

1. 1955ലെ മാരേജ് ആക്ടിലൂടെ സ്ത്രീകള്‍ക്ക് വിവാഹമോചനത്തിലും മറ്റു കേസുകളിലും തുല്യ അവകാളം നല്‍കുന്നു.

2. വിവാഹമോചനവും ചില കേസുകളില്‍ സംരക്ഷണവും ലഭിക്കുന്നതിന് സ്ത്രീകള്‍ക്ക് തുല്യാവകാശം ഈ നിയമം നല്‍കുന്നുണ്ട്.

3. ഹിന്ദു അഡോപ്ഷന്‍ ആന്‍ഡ് മെയിന്റനന്‍സ് ആക്ട് 1956 പ്രകാരം ഒരു സ്ത്രീക്ക് മകനോ,മകളോ ആയി ഒരു പെണ്‍കുട്ടിയേയോ ആണ്‍കുട്ടിയേയോ ദത്തെടുക്കാല്‍ സാധിക്കും.
1956 ലെ ഹിന്ദു ന്യൂനപക്ഷ സംരക്ഷണ നിയമ പ്രകാരം ഒരു സ്ത്രീക്ക് തന്റെ മക്കളുടെ കുട്ടികളുടെ സ്വാഭാവിക രക്ഷകര്‍ത്താവായി പ്രവര്‍ത്തിക്കാനുള്ള അവകാശം ഉണ്ടായിരിക്കും.

4. ഹിന്ദു ചരിത്രത്തിന്റെ ലാന്‍ഡ് മാര്‍ക്കായി അറിയപ്പെടുന്ന 1956 ലെ ഹിന്ദു സക്‌സക്ഷന്‍ ആക്ടിന്റെ ഫലമായി സ്ത്രീക്ക് സ്വത്ത് അവകാശത്തിന്റെ കാര്യത്തില്‍ തുല്യാവകാശം ലഭിച്ചിട്ടുണ്ട്.

5. 1973ലെ വസ്തു ഉടമസ്ഥാവകാശ നിയമം സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ നിയമപ്രകാരം, മകള്‍, വിധവ, അമ്മ എന്നിവര്‍ക്ക് മരണപ്പെട്ടയാളുടെ സ്വത്തവകാശം ഒരേ സമയം ലഭിക്കും. ഇത് സ്ത്രീകള്‍ സ്വന്തം വസ്തുക്കള്‍ വില്‍ക്കുവാനും സമ്പത്ത് വിനിയോഗിക്കാനും വിറ്റഴിക്കാനുമുള്ള സമ്പൂര്‍ണ അവകാശം നല്‍കും. എന്നാല്‍ ഹിന്ദു സദാചാര നിയമം, 1956 അനുസരിച്ച്, തന്റെ ഭര്‍ത്താവിന്റെ ഉടസ്ഥതയിലുള്ള സ്വത്തവകാശം മാത്രമേ നല്‍കുന്നുള്ളൂ.

6. 1961 ലെ സ്ത്രീധന നിരോധന നിയമം സ്ത്രീധനം വാങ്ങുന്നതും ആവശ്യപ്പെടുന്നതും കുറ്റകരമാക്കിയിട്ടുണ്ട്. സ്ത്രീധനം വാങ്ങുകയോ അല്ലെങ്കില്‍ ആവശ്യപ്പെടുകയോ ചെയ്താല്‍ ജയില്‍ ശിക്ഷയും പിഴയും ചുമത്തുന്ന കുറ്റമാണ്.

7. 1976 ലെ തുല്യ വേതന നിയമം സ്ത്രീക്കും പുരുഷനും തുല്യ വേതനം ഉറപ്പു വരുത്തുന്നു.

വിദ്യാഭ്യാസം,തൊഴില്‍, രാഷ്ട്രീയം

ഈ നിയമങ്ങള്‍ കൂടാതെ, സമൂഹത്തില്‍ സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതില്‍ ഒരു പ്രധാന ഘടകമായി വിദ്യാഭ്യാസവും കണക്കാക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ, സ്ത്രീകളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി സജീവമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. വിദ്യാഭ്യാസത്തില്‍ സ്ത്രീകള്‍ക്ക് തുല്യത ലഭിക്കുന്നയിനായി പല കമ്മറ്റികളും ഇതിന്റെ ആവശ്യകതകള്‍ ഉന്നയിച്ചിട്ടുണ്ട്. എഴുപതുകള്‍ വരെ സാമ്പത്തിക സമ്മര്‍ദ്ദത്താല്‍ സ്ത്രീകളുടെ വിദ്യഭ്യാസത്തില്‍ പുരോഗതിയില്‍ കുറവുണ്ടായെങ്കിലും ആനുകൂല്യങ്ങള്‍ നേടികൊടുക്കുക വഴി വിദ്യാഭ്യാസത്തിലൂടെ ശരിയായ നൈപുണ്യം ലേടി എടുക്കുകയും ഉന്നത വിദ്യഭ്യാസ മേഖലയില്‍ സ്ത്രീകളുടെ അനുപാതം സ്ഥിരമായി വര്‍ധിച്ചു വരികയും ചെയ്തു.

1991 ലെ സെന്‍സസ് റിപ്പോര്‍ട്ടനുസരിച്ച്, വീടുകളുടെ നാലു മതിലുകളില്‍നിന്നും പുറത്തുവരുന്ന സ്ത്രീകളുടെ എണ്ണത്തിലും ഗ്രാമങ്ങളിലും തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും ഗണ്യമായി വര്‍ദ്ധനവുണ്ടായിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍, സാമൂഹ്യ സാഹചര്യം എന്നിവ സ്ത്രീകളെ കുടുംബത്തിന് പുറത്ത് തൊഴില്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ സ്ത്രീകളുടേയും മറ്റുള്ളവരുടേയും മനോഭാവത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1974 ലെ ഇന്ത്യയിലെ സ്ത്രീകളുടെ സ്റ്റാറ്റസ് ഓഫ് കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം പ്രൊഫഷണല്‍, ടെക്‌നിക്കല്‍, പാഥമിക, മധ്യവര്‍ഗ അദ്ധ്യാപകര്‍ എന്നീ തൊഴില്‍ മേഖലകളില്‍ 1960 മുതല്‍ സ്ത്രീകളുടെ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

രാഷ്ട്രീയ രംഗത്ത് സ്ത്രീകള്‍ ഇപ്പോള്‍ പുരുഷന്മാരുമായി തുല്യാവകാശം ആസ്വദിക്കുന്നു. സ്ത്രീകള്‍ക്ക് നിയമ നിര്‍മ്മാണം, നിയമനിര്‍മ്മാണത്തിനുള്ള യോഗ്യത എന്നിവയാണ് ഇന്ത്യന്‍ ഭരണഘടന പ്രകാരം സ്ത്രീകള്‍ക്ക് അനുവദിച്ച രാഷ്ട്രീയ മേഖലയിലെ പ്രധാനപ്പെട്ട രണ്ട് അവകാശങ്ങള്‍ സ്വാതന്ത്ര്യത്തിന് മുന്‍പ്, 1946 ല്‍ ഭരണഘടനാ സമ്മേളനം നടന്നപ്പോള്‍, സരോജിനി നായിഡു, ഹന്‍സ മേത്ത, രേണുക റായ് തുടങ്ങി പല പ്രമുഖ ഇന്ത്യന്‍ വനിതകളും തിരഞ്ഞെടുക്കപ്പെട്ടു. 1952 ല്‍ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ നിരവധി സ്ത്രീകള്‍ ലോക്‌സഭയില്‍ മത്സരിച്ചു.

സ്വാതന്ത്ര്യത്തിന് ശേഷം കൂടുതല്‍ സ്ത്രീകള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്നു. അവരില്‍ ചിലര്‍ക്ക് മുഖ്യമന്ത്രിമാര്‍, കാബിനറ്റ് മന്ത്രിമാര്‍, ഡെപ്യൂട്ടി മന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍ എന്നീ അധികാരസ്ഥാമങ്ങള്‍ നേടി എടുക്കാന്‍ കഴിഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഇന്ന് കൃത്യമായ സ്ഥാനമുണ്ട്. അതുകൊണ്ടു തന്നെ രാഷ്ട്രീയം പുരുഷാധിപത്യത്തില്‍ ഒതുങ്ങുന്ന ഒന്നല്ല. ഇന്ന് സ്ത്രീകളും പുരുഷന്‍മാരും ഒരു പോലെ സാമൂഹിക ജീവിതത്തിലെ ചുറ്റുപാട് അനുഭവിക്കുന്നു.

1947മുന്‍പുണ്ടായ സ്ത്രീകളുടെ കാഴ്ചപാടിനും ചിന്തയ്ക്കും മാറ്റമുണ്ടായി. നൂറ്റാണ്ടുകളായി അവര്‍ അനുഭവിച്ചിരുന്ന അവസ്ഥയില്‍ നിന്നും അവര്‍ പുറത്തു വന്നു. മധ്യകാലഘട്ടങ്ങളിലും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും നഷ്ടപ്പെട്ട പദവി വീണ്ടും നേടിയെടുത്തു. എന്നിരുന്നാലും ഗ്രാമങ്ങളിലും താഴ്ന്ന ജാതിയില്‍പെട്ട വലിയൊരു വിഭാഗം വനിതകളും ഇന്നും അനീതിയും അസമത്വവും നേരിടുന്നുണ്ട്. ഗ്രാമങ്ങളിലെ മിക്ക സ്ത്രീകളും ഇപ്പോഴും നിരക്ഷരവും അന്ധവിശ്വാസികളുമാണ്. അതുകൊണ്ട് തന്നെ ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ വിമോചനം രാജ്യത്തിന്റെ സാമൂഹിക പുരോഗതിക്ക് അനിവാര്യമായ ഒന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button