രാജ്യത്ത് വീണ്ടുമൊരു സ്വതന്ത്ര ദിനം വരവായി. ബ്രിട്ടിഷ് ആധിപത്യത്തിൽ നിന്നും ഇന്ത്യ മോചിപ്പിക്കപ്പെട്ട ദിനം രാജ്യത്തെങ്ങും ആഘോഷിക്കപ്പെടുന്നു. ഈ അവസരത്തിൽ ഇന്ത്യയിൽ ഏവരുടെയും ഇഷ്ട വിനോദമാണ് ക്രിക്കറ്റ്. പലരുടെയും ജീവിതത്തിന്റെ തന്നെ ഭാഗമായ ക്രിക്കറ്റിന് സ്വാതന്ത്ര്യത്തിന് ശേഷം ഉണ്ടായ സുപ്രധാന മാറ്റങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു
- ഇന്ത്യ പാക് മത്സരം
1932 മുതൽക്കേ തന്നെ ഇന്ത്യയിൽ ക്രിക്കറ്റ് കളിച്ചു തുടങ്ങിയിരുന്നു.1947ൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും പാകിസ്ഥാന്റെ വിഭജനത്തിന് ശേഷവുമാണ് ഇരു രാജ്യങ്ങൾ തമ്മിൽ ക്രിക്കറ്റ് മത്സരങ്ങൾക്ക് തുടക്കമായത്. പാകിസ്ഥാൻ ഐസിസിയിൽ സ്ഥിരം അംഗമായ 1948ൽ തന്നെയായിരുന്നു ഡൽഹിയിൽ വെച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആദ്യ ടെസ്റ്റ് . ശേഷം അന്ന് മുതൽ ഇന്ന് വരെ ഇന്ത്യ ക്രിക്കറ്റ് ടീമിന്റെ മുഖ്യ എതിരാളികളാണ് പാകിസ്ഥാൻ. മറ്റു രാജ്യങ്ങൾ തമ്മിലുള്ള മത്സരത്തെക്കാൾ ഉപരി പാകിസ്താനുമായുള്ള ഇന്ത്യയുടെ മത്സരം ആവേശത്തോടെയാണ് ആരാധകർ നോക്കി കാണുന്നത്.
- ഏകദിന ക്രിക്കറ്റിന്റെ ജനനം (ODI – one day international )
ടെസ്റ്റ് മത്സരങ്ങൾ മാത്രം നടത്തിയിരുന്ന കാലഘട്ടത്തിലെ ഒരു സുപ്രധാന ചുവട് വെയ്പ്പായിരുന്നു ഏകദിന മത്സരം.1971ൽ മൂന്നു ദിവസം മെൽബൺ ക്രിക്കറ്റ് മൈതാനത്ത് നടത്താനിരുന്ന ഇംഗ്ലണ്ട് ഓസ്ട്രേലിയ ടെസ്റ്റ് മത്സരം മഴ മൂലം തടസപെട്ടു. അതിനാൽ കളി ഉപേക്ഷിക്കാൻ അധികാരികൾ നിർബന്ധിതരായി. പക്ഷെ ഇത് മൂലം ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത മറ്റൊരു വഴി ആലോചിക്കുവാൻ പ്രേരിപ്പിച്ചു. ഒടുവിൽ ഇരു ടീമിനും 40 ഓവറുകൾ വീതം നൽകി ഒരു ഏകദിന മത്സരം സംഘടിപ്പിച്ചതോടെയാണ് ഇന്ന് ക്രിക്കറ്റ് ആരാധകർ ഏറെ ഇഷ്ടപെടുന്ന ഏകദിന ക്രിക്കറ്റ് മത്സരം ഉദയം കൊള്ളുന്നത്. 8 പന്തുകൾ അടങ്ങിയതായിരുന്നു അന്നത്തെ ഒരു ഓവർ. മത്സരത്തിൽ ഓസ്ട്രേലിയ 5 വിക്കറ്റുകൾക്ക് ജയിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷമുണ്ടായ ഈ മാറ്റം ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ലോകത്തിന്റെ മുൻപന്തിയിൽ എത്തിക്കുവാനും സാഹായിച്ചു
- വേൾഡ് കപ്പിന്റെ തുടക്കം
ക്രിക്കറ്റ് മത്സരങ്ങളുടെ ചരിത്രപരമായ ചുവടുവെപ്പായിരുന്നു വേൾഡ് കപ്പ്. 1973ൽ വനിതാ ലോകകപ്പ് മത്സരങ്ങളിലൂടെ തുടക്കം. 1975ൽ പുരുഷന്മാരുടെ ലോകകപ്പ് മത്സരങ്ങൾക്ക് ആരംഭമായി. ആദ്യത്തെ രണ്ടു മത്സരങ്ങളിലും കപ്പ് സ്വന്തമാക്കിയ ടീമുകൾ മൂന്നാം മത്സരത്തിലും കപ്പ് സ്വന്തമാക്കുമെന്നു പറഞ്ഞു എത്തിയപ്പോൾ ഏവരെയും ഞെട്ടിച്ച് കൊണ്ട് കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള ടീം ആദ്യം ലോകകപ്പ് ഇന്ത്യയിലേക്ക് കൊണ്ട് വന്നു. ശേഷം രാജ്യത്തു ക്രിക്കറ്റ് ആരാധകരുടെ എണ്ണവും വർദ്ധിക്കുന്നതിനും പുതിയ കളിക്കാരുടെ വരവിനും ഇത് കാരണമായി. കൂടാതെ ഏകദിന ക്രിക്കറ്റിന്റെയും,വേൾഡ് കപ്പിന്റെയും തുടക്കം കൂടുതൽ രാജ്യങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള വേദിയായി മാറി.
- 20-20 ക്രിക്കറ്റ് മത്സരങ്ങൾ
ഏകദിന ക്രിക്കറ്റ് മത്സരങ്ങൾക്ക് ശേഷം വന്ന ഒരു പ്രധാന മാറ്റമാണ് 20-20 ക്രിക്കറ്റ്. 2003ൽ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് നടത്തിയ ആഭ്യന്തര മത്സരങ്ങളിലൂടെയാണ് 20-20യുടെ ജനനം. എന്നാൽ പല ക്രിക്കറ്റ് സംഘടനകളും ഇതിനെ എതിർത്തിരുന്നു. ബിസിസിഐ 2007ലെ ടി20 ലോകകപ്പിനെതിരെ എതിർപ്പുമായി വന്നത് ശ്രദ്ധേയം. എന്നാൽ ഈ എതിർപ്പിന് വിപരീതമായി ഇന്ത്യൻ ടീം മത്സരിക്കുകയും ലോകകപ്പുമായി തിരിച്ചെത്തുകയും ചെയ്തതോടെ ഇന്ത്യയിൽ ഐപിഎൽ പോലുള്ള 20-20 മത്സരങ്ങൾ തുടങ്ങുന്നതിന് ഇത് പ്രചോദനമായി.
Post Your Comments