ശ്രീനഗര്‍ : കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച് സുപ്രീംകോടതി കേസ് പരിഗണിയ്ക്കാനിരിയ്‌ക്കെ കശ്മീരില്‍ വന്‍ അക്രമത്തിനു സാധ്യതയെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സംസ്ഥാനത്തിനു പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയുടെ 35 എ വകുപ്പിന്റെ സാധുത തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഇന്റലിജന്‍സിന്റെ ഈ മുന്നറിയിപ്പ് വന്നിരിക്കുന്നത്.
Read Also : കശ്മീര്‍ പ്രശ്‌നത്തില്‍ വിഘടന വാദികള്‍ ഉള്‍പ്പെടയുള്ളവരുമായി ചര്‍ച്ച നടത്താന്‍ തീരുമാനം
കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധക്കാര്‍ റോഡുകള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. പ്രദേശത്താകെ സംഘര്‍ഷാവസ്ഥ നിലനില്‍കുകയാണ്. വിഘടനവാദി നേതാക്കളായ സയീദ് അലി ഗീലാനി, മിര്‍വേയിസ് ഉമര്‍ ഫാറൂഖ്, യാസിന്‍ മാലിക്ക് എന്നിവര്‍ കശ്മീരില്‍ രണ്ടു ദിവസത്തെ ബന്ദിനു ആഹ്വാനം ചെയ്തിട്ടുണ്ട്. 35 എ വകുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ വന്‍ പ്രതിഷേധമുണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി.
Post Your Comments