Festivals

വിദേശത്ത് ആദ്യമായി ഇന്ത്യന്‍ പതാക ഉയര്‍ത്തിയ മാഡം കാമ

മാഡം കാമ എറിയപ്പെടുന്ന ബികാജി കാമയാണ് ത്രിവര്‍ണ നിറത്തിലുള്ള ഇന്ത്യന്‍ ദേശീയ പതാക ആദ്യമായ് വിദേശത്ത് വിടര്‍ത്തിയത്

വർഷം 1907, സ്വാതന്ത്രത്തിനു ഏകദേശം നാല്‍പത് വര്‍ഷം മുൻപുള്ള ഒരു ആഗസ്റ്റ് 22. ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ടിരിക്കുന്ന ബ്രിട്ടീഷ് ഭരണകാലത്തെ കുറിച്ച് അക്കാലത്ത് ലോകമധികം അറിഞ്ഞിരുന്നില്ല. എന്നാല്‍ ശോഷിച്ച ശരീരവും, നെഞ്ചില്‍ കത്തന്നു തീയും ദേശസ്‌നേഹത്തെകുറിച്ച് തീവ്രമായ ബോധ്യമുള്ള സ്ത്രീ, അതായിരുന്നു ബികാജി കാമ. ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ടില്‍ നടന്ന ഇന്ത്യന്‍ കോസുലേറ്റില്‍ ആദ്യമായി ഇന്ത്യയുടെ ദേീയ പതാക ഉയര്‍ത്തിയത് ബികാജി കാമയായിരുന്നു.

മുംബൈയില്‍ ഒരു പാരീസ് കുടുംബത്തില്‍ ജനിച്ച ബികാജി ഇന്ത്യയിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. മാഡം കാമ എറിയപ്പെടുന്ന ബികാജി കാമയാണ് ത്രിവര്‍ണ നിറത്തിലുള്ള ഇന്ത്യന്‍ ദേശീയ പതാക ആദ്യമായ് വിദേശത്ത് വിടര്‍ത്തിയത്. ബാല്യത്തില്‍ തന്നെ അവര്‍ക്ക് രാഷ്ട്രീയത്തോടും, ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തോടും മതിപ്പായിരുന്നു. ഇന്ത്യന്‍ ദേശീയ പ്രസ്ഥാന സ്ത്രീ മുന്നേറ്റങ്ങളില്‍ ഇന്നും വിശിഷ്ടമായൊരു സ്ഥാനം മാഡം കാമയ്ക്കുണ്ട്.

1885 ബികാജിക്ക് 24 വയസ്സുള്ളപ്പോള്‍ 1885ല്‍ ബ്രിട്ടീഷ് അഭിഭാഷകനായ റുസ്‌തോംജി കാമയെ വിവാഹം കഴിച്ചു. ആശയപരമായ വ്യത്യാസങ്ങള്‍ മൂലം അവരുടെ ദാമ്പത്യം സന്തോഷകരമായിരുന്നില്ല. അതേസമയം അവരുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സക്കായി ലണ്ടനിലേയ്ക്കു പോയി. എന്നാലും ഇന്ത്യന്‍ സ്വാതന്ത്ര സമരത്തെ കുറിച്ച് എപ്പോഴും ജാഗ്രത പുലര്‍ത്തിയിരുന്നു. അവിടെ വച്ച് മാഡം കാമ ദാദാ ഭായ് നവ്‌റോജിയെ കാണുകയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനുവേണ്ടി പ്രവർത്തിക്കാനും തുടങ്ങി. ഐ.എന്‍.സിയുടെ മറ്റ് നേതാക്കളായ സവാര്‍ക്കര്‍, ലാലാ ഹര്‍ദയാല്‍, ശ്യാംജി കൃഷ്ണവര്‍മ്മ എന്നിവരോടൊപ്പം ലണ്ടനിലെ ഹൈഡ് പാര്‍ക്കില്‍ നിരവധി യോഗങ്ങളില്‍ പങ്കെടുത്തു.

1907ല്‍ ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ടില്‍ നടന്ന ഇന്ത്യന്‍ കോസുലേറ്റില്‍ പങ്കെടുത്തു. അവിടെ വച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ,എല്ലാവരോടും ഇന്ത്യന്‍ പതാക ഉയര്‍ത്താനും സല്ല്യൂട്ട് ചെയ്യാനും ആവശ്യപ്പെട്ടു. ഇതിനായി നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ അവര്‍ സന്ദര്‍ശിച്ചു.ഹര്‍ദയാലുമായി ചേര്‍ന്ന് ബന്ദേ മാതരം എന്ന വിപ്ലവ പത്രം തുടങ്ങി. പത്രങ്ങള്‍ ഒന്നാം ലോക മഹായുദ്ധകാലത്ത് ആരുമറിയാതെ ഇന്ത്യയിലേയ്ക്ക് കടത്തി. ഫ്രാൻസിലായിരുന്ന കാമയെ തിരിച്ചു കിട്ടാന്‍ ബ്രിട്ടണ്‍ ആവശ്യപ്പെട്ടെങ്കിലും ഫ്രഞ്ച് ഗവര്‍ണ്‍മെന്റ് ഇതിനോട് സഹകരിച്ചില്ല. അവരുടെ വിപ്ലവകരമായ ഭൂതകാലത്തെ ഭയന്ന് ബ്രിട്ടീഷ് ഗവര്‍ണ്‍മെന്റ് ഇന്ത്യയിലേയ്ക്ക് അവർ വരുന്നത് വിലക്കി. 1935ല്‍ കാമ സ്വരാജ്യത്തില്‍ തിരിച്ചെത്തി. രോഗബാധിതയായിരുന്ന അവര്‍ 1936 ആഗസ്റ്റ് 13ല്‍ അന്തരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button