വളരെ ചെറിയപ്രായത്തില്‍ തന്നെ രാഷ്ട്രീയ പ്രവേശനം നടത്തിയ നായകനാണ് ചന്ദ്രശേഖര്‍ ആസാദ്. ചന്ദ്രശേഖര്‍ ആസാദ്-സ്വാതന്ത്ര്യ സമരത്തിലെ ധീരനായ വിപ്‌ളവകാരിയും രക്തസാക്ഷിയുമണ് അദ്ദേഹം. ബ്രിട്ടീഷുകാരനെ ആയുധം കൊണ്ടും ബോംബുകൊണ്ടും നേരിട്ട യുവ സ്വാതന്ത്ര്യ സമര ഭടന്മാരുടെ നേതവായിരുന്നു അദ്ദേഹം.
1906 ജൂലൈ 23 ന് മദ്ധ്യപ്രദേശിലെ ഝാബുവ ജില്ലയിലെ ഭവ്ര ഗ്രാമത്തില്‍ പണ്ഡിറ്റ് സീതാറാം തിവാരിയുടെയും ജഗ്‌റാണി ദേവിയുടെയും മകനായി ചന്ദ്രശേഖര്‍ ജനിച്ചു. ഈ ദമ്പതികളുടെ രണ്ടാമത്തെ മകനായിരുന്നു ചന്ദ്രശേഖര്‍. ചന്ദ്രശേഖറിനു മുമ്പ് നാലുമക്കള്‍ ജനിച്ചിരുന്നുവെങ്കിലും ഒരാള്‍ മാത്രമേ ജീവിച്ചിരുന്നുള്ളു. ബാക്കി മൂന്നുപേരും ചെറുപ്രായത്തില്‍ തന്നെ മരണമടയുകയായിരുന്നു. ചന്ദ്രശേഖറിനേക്കാള്‍ മുതിര്‍ന്ന കുട്ടിയായിരുന്നു സുഖ്‌ദേവ്.
പതിനാലാം വയസ്സില്‍ വീടിനു തൊട്ടടുത്തുള്ള ഒരു ഗ്രാമീണപാഠശാലയിലായിരുന്നു ചന്ദ്രശേഖറിന്റെ പ്രാഥമിക വിദ്യാഭ്യാസം. നല്ല ഒരു വിദ്യാഭ്യാസം നല്‍കാന്‍ ചന്ദ്രശേഖറിന്റെ പിതാവിന് സാമ്പത്തികമായ കഴിവുണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹം മകന്റെ ഭാവിയെ ഓര്‍ത്ത് ബനാറസില്‍ അയച്ചു പഠിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബനാറസില്‍ പല പണ്ഡിതശ്രേഷ്ഠന്മാരും വിദ്യാര്‍ത്ഥികളെ പ്രതിഫലേച്ഛയില്ലാതെ ഗുരുകുല മാതൃകയില്‍ വിദ്യ അഭ്യസിപ്പിക്കുമായിരുന്നു. ഈ സൗകര്യങ്ങള്‍ തന്റെ മകനു ലഭിച്ചേക്കും എന്നു കരുതിയാണ് ത്രിവേദി ചന്ദ്രശേഖറിനെ ബനാറസില്‍ അയച്ചു പഠിപ്പിക്കാന്‍ തീരുമാനിച്ചത്.
ചന്ദ്രശേഖര്‍ ഇവിടെ വച്ച് ഭില്‍സ് എന്നറിയപ്പെടുന്ന ഗോത്രവര്‍ഗ്ഗക്കാരുമായി അടുത്തു, അവരില്‍ നിന്നും അമ്പും വില്ലും ഉപയോഗിക്കുന്ന വിധം ചന്ദ്രശേഖര്‍ സ്വായത്തമാക്കി. ചെറുപ്രായത്തില്‍ തന്നെ ധീരദേശാഭിമാനികളുടേയും മറ്റും വീരകഥകള്‍ ചന്ദ്രശേഖറില്‍ വല്ലാത്തൊരു ഉണര്‍വ് സൃഷ്ടിച്ചിരുന്നു.ചെറിയ പ്രായത്തില്‍ തന്നെ ഒരു പ്രക്ഷോഭത്തില്‍ പങ്കെടുത്ത് അറസ്റ്റിലാവുകയും കോടതിയിലെത്തുകയും ചെയ്തു. ആ കോടതിമുറിയില്‍ അദ്ദേഹം കാട്ടിയ ധൈര്യം ജഡ്ജിയെപ്പോലും അതിശയിപ്പിച്ചു. അവിടെ വച്ചാണ് അദ്ദേഹത്തിന് ‘ആസാദ്’ എന്ന പേര് ലഭിച്ചത്. അങ്ങനെ ചന്ദ്രശേഖര്‍ തിവാരി, ചന്ദ്രശേഖര്‍ ആസാദ് എന്നറിയപ്പെടാന്‍ തുടങ്ങി.
വളരെ ചെറിയപ്രായത്തില്‍ തന്നെ രാഷ്ട്രീയ പ്രവേശനം നടത്തിയ ചന്ദ്രശേഖര്‍ വിദ്യാഭ്യാസം പാതിവഴിക്കുപേക്ഷിച്ചാണ് സമരത്തിന്റെ തീച്ചൂളയിലേക്ക് നടന്നത്. നിസ്സഹകരണപ്രസ്ഥാനം, ജാലിയന്‍വാലാബാഗ് കൂട്ടക്കൊല എന്നിവ പ്രധാന പ്രചോദനങ്ങളായിരുന്നു. വൈകാതെ തന്നെ സ്വാതന്ത്ര്യത്തിനുള്ള മാര്‍ഗ്ഗം വിപ്ലവത്തിലൂടെയാണെന്ന് മനസ്സിലാക്കി ആ വഴിയിലേക്കു തിരിഞ്ഞു. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസ്സോസ്സിയേഷന്‍, നൗജവാന്‍ ഭാരത് സഭ, കീര്‍ത്തി കിസ്സാന്‍ പാര്‍ട്ടി എന്നീ സംഘടനകളുടെ സംഘാടകനും ബുദ്ധികേന്ദ്രവുമായിരുന്നു ചന്ദ്രശേഖര്‍ ആസാദ്.
സഹപ്രവര്‍ത്തകരില്‍ ഒരാള്‍ ഒറ്റുകൊടുത്തതിന്റെ ഫലമായി 1931 ഫെബ്രുവരി 27ന് അലഹബാദിലെ ആല്‍ഫ്രെഡ് പാര്‍ക്കില്‍ വച്ച് ആസാദ് പൊലീസിനാല്‍ വളയപ്പെടുകയും തുടര്‍ന്നു നടന്ന വെടിവെപ്പില്‍ ദാരുണമായി കൊല്ലപ്പെടുകയും ചെയ്തു. ബ്രിട്ടീഷുകാരന്റെ തൂക്കുമരത്തിലേറാന്‍ തയ്യാറല്ലാത്തതുകൊണ്ട് മരണത്തിന്റെ അന്ത്യഘട്ടം വരെ കൈത്തോക്കുകൊണ്ട് പൊരുതി നിന്നു.
ആസാദിന്റെ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ ഒറ്റുകൊടുത്തതിന്റെ ഫലമായി 1931 ഫെബ്രുവരി 27ന് അലഹബാദിലെ ആല്‍ഫ്രെഡ് പാര്‍ക്കില്‍ വച്ച് പൊലീസ് അദ്ദേഹത്തെ വളഞ്ഞു. സുഖ്‌ദേവ് രാജ് എന്ന സഹപ്രവര്‍ത്തകനെ കണ്ട് സംസാരിക്കാനായിരുന്നു ചന്ദ്രശേഖര്‍ ആല്‍ഫ്രഡ് പാര്‍ക്കിലെത്തിയത്. എന്നാല്‍ ഒറ്റുകാരന്റെ സഹായത്തോടെ പോലീസ് ആ സ്ഥലം മനസ്സിലാക്കുകായിരുന്നു. തുടര്‍ന്നു നടന്ന വെടിവെപ്പില്‍ ആസാദ് മൂന്നു പോലീസുകാരെ വധിക്കുകയുണ്ടായി. ഈ സംഘര്‍ഷത്തിലൂടെ സുഖ്‌ദേവിന് രക്ഷപ്പെടാന്‍ വഴിയൊരുക്കുക കൂടിയായിരുന്നു ആസാദ്. രക്ഷപ്പെടാന്‍ അവസാനത്തെ മാര്‍ഗ്ഗവും അടഞ്ഞു എന്ന് മനസ്സിലാക്കിയ ചന്ദ്രശേഖര്‍ തന്റെ കൈത്തോക്കിലെ അവസാന ബുള്ളറ്റുകൊണ്ട് തന്റെ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. ചന്ദ്രശേഖര്‍ മരണസമയത്ത് ഉപയോഗിച്ചിരുന്ന കൈത്തോക്ക് ആസാദ് പാര്‍ക്കിനകത്തുള്ള മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനായി വെച്ചിട്ടുണ്ട്
Post Your Comments