ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷകളെയും അഭിലാഷങ്ങളേയും പ്രതിനിധാനം ചെയ്യുന്നതാണ് ഇന്ത്യന്‍ പതാക.
1. ദേശീയപതാക മൂവര്‍ണ്ണത്തില്‍ ദീര്‍ഘചതുരത്തിലുള്ള ഒരേ അളവിലുള്ള മൂന്ന് ദീര്‍ഘചതുരങ്ങളോട് കൂടിയതാണ്. ഇതിലെ മുകളിലത്തെ നിറം കുങ്കുമം, താഴ്ഭാഗത്ത് പച്ചയും, മധ്യഭാഗത്ത് വെളുത്ത നിറവുമാണ്. വെളുത്ത പ്രതലത്തിന്റെ ഒത്ത മധ്യത്തിലായി നേവി ബ്ലൂ നിറത്തില്‍ 24 ആരക്കാലുകളുള്ള അശോകചക്രം ഉണ്ടായിരിക്കും. അത് പതാകയുടെ രണ്ടു വശത്തും വേണം. ഇത് അച്ചടിച്ചതോ, തുന്നിച്ചേര്‍ത്തതോ, സ്ക്രീന്‍ പ്രിന്റ് ചെയ്തതോ ആയിരിക്കണം.
2. ഇന്ത്യന്‍ ദേശീയപതാക കൈകൊണ്ടുണ്ടാക്കിയ സില്‍ക്ക്, പരുത്തി നൂല്, ഖദര്‍ എന്നിവകൊണ്ട് നെയ്തുണ്ടാക്കുന്നതാണ്.
3. ദേശീയപതാക ദീര്ഘചതുരാകൃതിലായിരിക്കുമെങ്കിലും അതിന്റെ അനുപാതം 3:2 ആണ്.
4. ദേശീയപതാകയുടെ അനുവദിക്കപ്പെട്ട അളവുകള്താഴെ സൂചിപ്പിക്കുന്നു.
6300 X 4200 2) 3600 X 2400 3) 2700 X 1800
1800 X 1200 5) 1350 X 900 6) 900 X 600
450 X 300 225 X 150 9) 150 X100
5. പ്രദര്‍ശിപ്പിക്കു ന്ന രീതിക്ക് അനുസൃതമായി പതാകയുടെ വലിപ്പം നിര്‍ദ്ദേശിക്കുന്നുണ്ട്. വി.വി.ഐ.പി യുടെ വിമാനത്തിനുള്ള പതാകയാണ് 450X300 എം.എം, 225 X150 എം.എം. കാറുകളില്‍ ഉപയോഗിക്കുന്ന പതാകയാണ്. മേശപ്പുറത്ത് ഉപയോഗിക്കുന്ന പതാകയുടെ വലിപ്പം 150 X 100 എം.എം ആണ്. പൊതു സ്ഥലത്തുവെച്ചോ മറ്റേതെങ്കിലും സ്ഥലത്തുവെച്ചോ ദേശീയപതാക കത്തിക്കുകയോ, പതാകയെ തരം താഴ്ത്തിക്കൊണ്ട ് സംസാരിക്കുക, അനാദരിക്കുക, നശിപ്പിക്കുക, കീത്തയാക്കുക, രൂപമാറ്റം വരുത്തുക, അതിന്റെ പുറത്ത് മറ്റെന്തെങ്കിലു ം വരച്ച് ചേര്‍ക്കുക, കീറിക്കളയുക, പതാകയെ മോശമാക്കിക്കൊണ് ട് പ്രസംഗിക്കുകയോ, എഴുതുകയോ, വാക്കാലോ, പ്രവര്ത്തിയാലോ ചെയ്യുന്നതും കുറ്റകരമാണ്. അത്തരം പ്രവര്‍ത്തികള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും, പിഴയും ഇവ രണ്ടും കൂടിയോ ലഭിക്കാവുന്നതാണ് .
Post Your Comments