മാഹി: രാജ്യത്ത് പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് കേന്ദ്രം എഴുത്തു പരീക്ഷ നടത്തുന്നു. പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്. കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് ജീവനക്കാര്‍ക്ക് പരീക്ഷ നടത്തുന്നത്. ഫില്ലിംഗ് സ്റ്റാഫുകളുടെ യോഗ്യത പരീക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ പരീക്ഷ നടത്താന്‍ ഒരുങ്ങുന്നത്.
Read Also : അടുത്ത മാസം മുതല്‍ പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധിക്കും
പമ്പുകളിലുള്ള നിലവിലുള്ള ജീവനക്കാരും വരുന്ന സെപ്റ്റംബര്‍ മാസം പരീക്ഷ എഴുതേണ്ടി വരുന്നതാണ്. ഇതില്‍ പാസാകുന്ന ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 500 രൂപ ശമ്പളത്തില്‍ വര്‍ധനവ് വരുത്തുവാനാണ് ആലോചിക്കുന്നത്. പരീക്ഷയില്‍ തോറ്റാല്‍ ജീവനക്കാരെ പിരിച്ച് വിടുകയില്ലെങ്കിലും ഭാവിയില്‍ ജോലി തേടി പമ്പുകളില്‍ എത്തുന്നവര്‍ പരീക്ഷ പാസാകേണ്ടി വരുമെന്നാണ് ലഭിക്കുന്ന സൂചന.
Post Your Comments