കുറച്ചു ദിവസമായി കേരളത്തെ മുഴുവന്‍ ചൂടുപിടിപ്പിച്ച ഒന്നാണ് എസ്.ഹരീഷിന്റെ മീശ എന്ന നോവല്‍. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്വ. ജയശങ്കര്‍. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. ഹിന്ദു താലിബാന്റെ സൈബര്‍ ആക്രമണത്തിലും ഭീഷണിയിലും ചകിതനായ എസ് ഹരീഷ്, മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന നോവല്‍ പിന്‍വലിച്ചു.
Also Read : ഈ ഭരണം തുടര്‍ന്നാല്‍ കേരളം പറുദീസയാകും(ട്രോളല്ല); പരിഹാസവുമായി അഡ്വ.ജയശങ്കര്‍
പുസ്തക രൂപത്തില്‍ ഉടനെ പ്രസിദ്ധീകരിക്കില്ല എന്നും വ്യക്തമാക്കി. സല്മാന് റഷ്ദിയുടെയും തസ്ലിമാ നസ്രീന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി നിര്‍ത്താതെ വാദിക്കുന്നവരാണ് ഹരീഷിനും മാതൃഭൂമിക്കെതിരെ വാള് എടുത്തിടുളളത്. താലിബാനിസം നീണാള്‍ വാഴട്ടെ! ആവിഷ്കാര സ്വാതന്ത്ര്യം അറബിക്കടലില്‍
Post Your Comments