ന്യൂഡല്‍ഹി : 2019 ലെ പൊതുതെരഞ്ഞെടുപ്പിന് ഇനി അധികം നാളുകളില്ല. മുഖ്യധാരാ പാര്‍ട്ടികളെല്ലാം ഓരോ മണ്ഡലങ്ങളിലും ആരെ നിര്‍ത്തുമെന്നതിനെ കുറിച്ച് അണിയറയില്‍ സജീവ ചര്‍ച്ചയിലാണ്. ബിജെപിയാകട്ടെ ഭരണം നിലനിര്‍ത്താനും പുതിയവ പിടിച്ചെടുക്കാനും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത ഷായുടെ നേതൃത്വത്തില്‍ അണിയറയില്‍ തിരക്കിട്ട ചര്‍ച്ചയിലാണ്. ബോളിവുഡ് താരങ്ങളെയും യുവവ്യവസായികളെയും പത്മ പുരസ്‌കാര ജേതാക്കളെയും കായിക താരങ്ങളെയും സ്ഥാനാര്‍ഥികളാക്കാന്‍ ബിജെപി ശ്രമം തുടങ്ങിയതായി ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ടു ചെയ്തു.
ബിജെപിക്ക് ഇതുവരെ പിടിച്ചെടുക്കാന്‍ കഴിയാത്ത മണ്ഡലങ്ങളിലാണ് പ്രമുഖരെ സ്ഥാനാര്‍ത്ഥിയാക്കുക. 120 ലോക്‌സഭാ സീറ്റുകളിലാണ് ഇതുവരെ ബിജെപിക്കു വിജയിക്കാന്‍ സാധിക്കാത്തത്.
Read Also : മോഡലിനെ ബന്ദിയാക്കിയ യുവാവിന് സ്ത്രീകളുടെ മർദ്ദനം
നിലവില്‍ ബിജെപി ഭരണുള്ള സംസ്ഥാനങ്ങളില്‍ നില കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്ന് ബിജെപിയ്ക്ക് പ്രതീക്ഷയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 282 സീറ്റുനേടിയ ബിജെപിക്ക് ഇന്ത്യയുടെ മധ്യ, ഉത്തര, പശ്ചിമ മേഖലകളില്‍നിന്നു മാത്രം 232 സീറ്റുകള്‍ ലഭിച്ചിരുന്നു.
നടന്‍ അക്ഷയ് കുമാര്‍, അനുപം ഖേര്‍, നാന പടേക്കര്‍ എന്നിവര്‍ പഞ്ചാബ്, ഡല്‍ഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍നിന്ന് മല്‍സരിക്കുമെന്ന് പേരു വെളിപ്പെടുത്താത്ത ബിജെപി നേതാവ് പറഞ്ഞു. കൂടുതല്‍ പ്രമുഖ താരങ്ങളുടെ ലിസ്റ്റ് തയ്യാറാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു
Post Your Comments