ന്യൂഡല്‍ഹി: ദളിത് നേതാവ് രാം ഷക്കല്‍ , പ്രശസ്ത നര്‍ത്തകി സൊണാല്‍ മാന്‍സിംഗ്, ശില്പി രഘുനാഥ് മൊഹപത്ര, ആര്.എസ്.എസ് ചിന്തകന്‍ രാകേഷ് സിന്‍ഹ എന്നിവരെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിയുടെ നാമനിര്‍ദ്ദേശം.
ഭരണഘടനയനുസരിച്ച് കല, സാഹിത്യം, ശാസ്ത്രം എന്നീ മേഖലകളില്‍ നിന്ന് 12 പേരെ രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാം. നിലവില്‍ എട്ട് പേരെയാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിട്ടുള്ളത്.
സൊണാള്‍ മാന്‍സിംഗ്.
60 വര്‍ഷമായി ഭരതനാട്യം, ഒഡീസി തുടങ്ങിയ നൃത്ത രൂപങ്ങളുടെ മുഖം തന്നെയാണ് സൊണാള്‍ മാന്‍സിംഗ്. 1977ല്‍ ഡല്‍ഹിയില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ക്ളാസിക്കല്‍ ഡാന്‍സ് എന്ന സ്ഥാപനവും മാന്‍സിംഗ് സ്ഥാപിച്ചിട്ടുണ്ട്.
രാം ഷക്കല്‍;
ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രമുഖ ദളിത് നേതാവാണ് രാം ഷക്കല്‍. മൂന്നു തവണ ഇദ്ദേഹം ഉത്തർപ്രദേശിൽ നിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
രാകേഷ് സിന്‍ഹ;
ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മോട്ടിലാല്‍ നെഹ്റു കോളേജിലെ പ്രൊഫസറും, തിങ്ക് താങ്ക് ഇന്ത്യ പോളിസി ഫൗണ്ടേഷന്റേെ ഡയറക്ടറുമാണ് രാകേഷ് സിന്‍ഹ. ഇതുകൂടാതെ ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചിലെ മെംബര്‍ കൂടിയാണ് ഇദ്ദേഹം.
Post Your Comments