Latest NewsInternational

മുന്‍ പാക്‌ പ്രധാനമന്ത്രി നവാസ് ഷെരീഫ് അറസ്റ്റില്‍

ലാഹോര്‍ : അഴിമതി കേസില്‍  മുന്‍ പാക്‌ പ്രധാനമന്ത്രി നവാസ്  ഷെരിഫും മകള്‍ മറിയം ഷെരിഫും അറസ്റ്റില്‍. ലണ്ടനില്‍ നിന്നും തിരിച്ചെത്തിയ ഇവരെ ലാഹോര്‍ വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇരുവരുടെയും പാസ്പോര്‍ട്ട്‌ പിടിച്ചെടുത്തു

പാ​ന​മ പേ​പ്പ​ര്‍ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട മൂ​ന്ന് അ​ഴി​മ​തി​ക്കേ​സു​ക​ളി​ല്‍ ഒ​ന്നി​ന് നവാസ് ഷെരിഫിന് ​പത്തു​വ​ര്‍​ഷം ക​ഠി​ന ത​ട​വി​നും 80 ല​ക്ഷം പൗ​ണ്ട് (72 കോ​ടി രൂ​പ) പി​ഴ​യും അ​ഴി​മ​തി​വി​രു​ദ്ധ കോട​തി നേരത്തെ വിധിച്ചിരുന്നു . മ​റി​യ​ത്തി​ന് ഏ​ഴു വ​ര്‍​ഷം ത​ട​വും 20 ല​ക്ഷം പൗ​ണ്ട് ( 18 കോ​ടി രൂ​പ)​പി​ഴ​യും, മ​റി​യ​ത്തി​ന്‍റെ ഭ​ര്‍​ത്താ​വ് ക്യാ​പ്റ്റ​ന്‍ (റി​ട്ട.) മു​ഹ​മ്മ​ദ് സ​ഫ്ദാ​റി​ന് ഒ​രു വ​ര്‍​ഷം ത​ട​വും വി​ധി​ച്ചിരുന്നു.

1990 ക​ളി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന കാലത്ത് അ​ഴി​മ​തി​പ്പ​ണ​മു​പ​യോ​ഗി​ച്ച്‌ ഷ​രീ​ഫ് ല​ണ്ട​ന്‍, പാ​ര്‍​ക് ലെ​നി​ലെ അ​വ​ന്‍​ഫീ​ല്‍​ഡ് ഹൗ​സി​ല്‍ നാ​ലു ഫ്ളാ​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കി യെ​ന്നാ​ണു കേ​സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button