പാരിസ്: ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ. ഫ്രാന്‍സിനെ പിന്തള്ളിയാണ് ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ വളര്‍ന്നിരിക്കുന്നതെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു.
യുഎസ് (19.39 ട്രില്യന്‍ ഡോളര്‍), ചൈന (12.23 ട്രില്യന്‍ ഡോളര്‍), ജപ്പാന് (4.87 ട്രില്യന്‍ ഡോളര്‍), ജര്‍മനി (3.67 ട്രില്യന്‍ ഡോളര്‍), ബ്രിട്ടന് (2.62 ട്രില്യന്‍ ഡോളര്‍) എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്‍. 2018-19-ല്‍ 7.3% വളര്‍ച്ചാ നിരക്കു പ്രതീക്ഷിക്കുന്ന ഇന്ത്യ, ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തികശക്തിയാണ്. 2019-20 വര്‍ഷത്തില്‍ ഇന്ത്യ 7.5% സാമ്പത്തിക വളര്‍ച്ച നേടുമെന്നുണ് ലോകബാങ്ക് വിലയിരുത്തല്‍.
ജി.ഡി.പി വളര്‍ച്ചാ നിരക്ക് ഇരട്ടിയായ ഇന്ത്യ ചൈനയെയും മറികടന്ന് ഏഷ്യയിലെ പ്രധാന സാമ്പത്തിക ശക്തിയാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ചൈനയുടെ ജി.ഡി.പി വളര്‍ച്ചാനിരക്ക് താഴേയ്ക്കാണ് കാണിക്കുന്നത്. ഐ.എം.എഫിന്റെ കണക്കനുസരിച്ച് ഇന്ത്യ ഈ വര്‍ഷം 7.4 ശതമാനവും 2019-ല്‍ 7.8 ശതമാനവും വളര്‍ച്ച നേടുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയുടെ ആഭ്യന്തരമൊത്ത ഉത്പാദനം (ജിഡിപി) കഴിഞ്ഞ വര്‍ഷം 2.59 ട്രില്യന്‍ ഡോളറിലെത്തിയെന്നാണ് ലോക ബാങ്ക് വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഫ്രാന്‍സിന്റെ ജിഡിപി 2.58 ട്രില്യന്‍ ഡോളറായി കുറഞ്ഞെന്നും റിപ്പോര്‍ട്ടിലുണ്ട്. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ജപ്പാനെയും ജര്‍മനിയെയും പിന്തള്ളി ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് എച്ച്.എസ്ബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു
Post Your Comments