Latest NewsIndia

ഫോര്‍മാലിന്‍ മത്സ്യം വില്‍ക്കുന്നതിനെതിരെ നടപടിയുമായി ഒരു സംസ്ഥാനം കൂടി രംഗത്ത്

ഗോഹട്ടി: ഫോര്‍മാലിന്‍ മത്സ്യം വില്‍ക്കുന്നതിനെതിരെ നടപടിയുമായി ഒരു സംസ്ഥാനം കൂടി രംഗത്ത്. ആസാം സര്‍ക്കാരാണ് ഇതിനെതിരെ ശക്തമായ നടപടിയുമായി രംഗത്തെത്തിയത്. ആന്ധ്രാപ്രദേശില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും 10 ദിവസത്തിലേറെ പഴക്കുള്ള മത്സ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ആസാം വിലക്കി. ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ വില്‍പ്പന നടത്തിയാല്‍ ശക്തമായ ശിക്ഷാനടപടികളാണ് ആസാം സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

Also Read : പരിശോധന ഫലം പുറത്ത്; ആന്ധ്രയിൽ നിന്നെത്തിയ ചെമ്മീനിലും ഫോര്‍മാലിന്‍

രണ്ടു മുതല്‍ ഏഴു വര്‍ഷംവരെ തടവും 10 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. മറ്റ് സംസ്ഥാനങ്ങളില്‍നിള്ള മത്സ്യത്തിന്റെ സാമ്പിള്‍ ശേഖരിച്ച് ജൂണ്‍ 29 ന് പരിശോധനയ്ക്കു അയച്ചിരുന്നതായും ഇതില്‍ ഫോര്‍മലിന്റെ സാന്നിദ്ധ്യം കണ്ടെത്താന്‍ കഴിഞ്ഞതായും മന്ത്രി പിയൂഷ് ഹസാരിക പറഞ്ഞു. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായ പരിശോധനയ്ക്കാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. കേരളവും തമിഴ്‌നാടും ഫോര്‍മാലിന്‍ കലര്‍ന്ന് മത്സ്യങ്ങള്‍ വില്‍ക്കുന്നതിനെതിരെ ശക്തമായ നടപടിയുമായി രംഗത്തെത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button