മലപ്പുറം: ഇന്റര്‍നെറ്റ് കോളുകളിലൂടെ പതിവായി ഭീഷണിപ്പെടുത്തികൊണ്ടിരുന്ന പ്രവാസിയെ പുതിയ ആപ്പിലൂടെ കുടുക്കി കേരളാ പോലീസ്. മലപ്പുറം കല്‍പ്പകഞ്ചേരിയിലെ ഒരു വീട്ടമ്മയെ സ്ഥിരമായി ഇത്തരത്തില്‍ ഫോണ്‍ചെയ്ത് ശല്യപ്പെടുത്തിയ ചേലേമ്പ്ര സ്വദേശി മനോജ്കുമാറിനെ കഴിഞ്ഞദിവസം കല്പകഞ്ചേരി പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു.
ഭൂരിഭാഗവും പ്രവാസി മലയാളികളുള്ള ഗള്‍ഫ് മേഖലയില്‍ നിന്നുമാണ് പലപ്പോഴും ഇത്തരം ഫോണ്‍വിളികള്‍ ഉണ്ടാകാറ്. ഇന്റര്‍നെറ്റ് കോളിന്റെ സഹായം തേടിയാല്‍ ആരാണ് വിളിക്കുന്നതെന്ന് വ്യക്തമാകില്ലെന്ന സൗകര്യമാണ് പലരും ദുരുപയോഗപ്പെടുത്തുന്നത്. ഇത്തരം കോളുകളുടെ പേരിൽ നിരന്തരം പരാതി ഉയർന്നു വന്ന സാഹചര്യത്തിലാണ് കേരളാ പോലീസ് പുതിയ ആപ്പ് തുടങ്ങിയത്.
എല്ലാ ജില്ലകളിലും രൂപവത്കരിച്ച മൂന്ന് പോലീസുകാരടങ്ങിയ സൈബര്‍ ഫോറന്‍സിക് ടീം ഇതിന് സജ്ജമായി കഴിഞ്ഞു. വീട്ടമ്മമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും വരുന്ന അശ്ലീലം നിറഞ്ഞ നെറ്റ്കോളുകള്‍ കൂടിയ സാഹചര്യത്തില്‍ ഡി.ജി.പിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സംഘമാണ് സൈബര്‍ ഫോറന്‍സിക് ടീം.
Post Your Comments