ബ്യുനെസ് ഐറിസ്: അര്‍ജന്റീനയുടെ അണ്ടര്‍ 20 ടീമിനെ പരിശീലിപ്പിക്കാനൊരുങ്ങി അര്‍ജന്റീന സീനിയര്‍ ടീം കോച്ച് സംബോളി. സ്പെയിനില്‍ നടക്കുന്ന ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീന അണ്ടര്‍ 20 ടീമിനെ സംബോളി പരിശീലിപ്പിക്കുന്നത്.
അണ്ടര്‍ 20 പരിശീലകനും സംബോളിയുടെ സഹായിയുമായിരുന്ന സെബാസ്റ്റ്യന്‍ ബെക്കാസെസ് സ്ഥാനം ഒഴിഞ്ഞതോടെയാണ് സംബോളിയെ ടീമിനെ പരിശീലിപ്പിക്കാനുള്ള ചുമതല അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഏൽപ്പിക്കുന്നത്. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 7 വരെയാണ് സ്പെയിനില്‍ അര്‍ജന്റീന അണ്ടര്‍ 20 ടീം പങ്കെടുക്കുന്ന മത്സരങ്ങൾ.
സ്പെയിനില്‍ നടക്കുന്ന ടൂര്‍ണമെന്റിന് ശേഷം സംബോളിയുടെ കാര്യത്തില്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ തീരുമാനം എടുക്കും എന്നാണ് കരുതപ്പെടുന്നത്. അതെ സമയം ഇപ്പോള്‍ സംബോളിയെ പുറത്താകുകയാണെങ്കില്‍ കരാർ പ്രകാരം അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ 9 മില്യണ്‍ യൂറോ നഷ്ടപരിഹാരമായി സംബോളിക്ക് നല്‍കണം. 2019 കോപ്പ അമേരിക്കക്ക് ശേഷമാണ് സംബോളിയെ പുറത്താക്കുന്നത് എങ്കില്‍ വെറും 1.5 മില്യണ്‍ യൂറോ നഷ്ടപരിഹാരം നല്‍കിയാല്‍ മതിയാവും.
Post Your Comments