തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി എം.ഡി. ടോമിന്‍ തച്ചങ്കരിയെ ഒതുക്കാന്‍ തൊഴിലാളി സംഘടനകള്‍ രംഗത്ത്. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ പരോക്ഷ പിന്തുണയുമായാണ് സംഘടനകളുടെ നീക്കങ്ങൾ. മുതിര്‍ന്ന നേതാക്കളായ വൈക്കം വിശ്വന്‍, കെ.പി രാജേന്ദ്രന്‍, തമ്പനൂര്‍ രവി എന്നിവരെ മുന്‍നിര്‍ത്തിയാണ് ഇടത്, വലത് തൊഴിലാളി സംഘടനകള്‍ പ്രതിഷേധിക്കുന്നത്.
ശമ്പളം കൃത്യസമയത്ത് ലഭ്യമാക്കിയതടക്കം തച്ചങ്കരിയുടെ പ്രവർത്തനങ്ങൾ ജീവനക്കാരെ ആകര്‍ഷിച്ചതോടെ സംഘടനകളുടെ സ്വാധീനം കുറഞ്ഞിരുന്നു. സംഘടനാ പ്രവര്‍ത്തനം മാത്രം തൊഴിലാക്കിയ നേതാക്കളെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാക്കി. യൂണിയന്‍ നേതാക്കളെ നിരീക്ഷിക്കാന്‍ കോര്‍പ്പറേഷനില്‍ രഹസ്യാന്വേഷണ വിഭാഗത്തെ നിയമിച്ചതോടെ ശത്രുത വര്‍ധിച്ചു. ഇതിനെതിരെയാണ് സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്.
Read also:അക്രമികള്‍ കോളേജില്‍ നേരത്തെയെത്തി; അഭിമന്യുവിനെ ചതിച്ചത് ചാരന്മാർ; കൂടുതൽ വിവരങ്ങൾ പുറത്ത്
കോര്‍പ്പറേഷനില്‍ സി.എം.ഡി നടപ്പാക്കുന്നത് സര്‍ക്കാര്‍ നയങ്ങളാണെന്നാണ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഇന്നലെ പറഞ്ഞത്. മുഖ്യമന്ത്രിയുടെ പിന്തുണയോടെ തച്ചങ്കരി നടപ്പാക്കുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പരക്കെ സ്വീകാര്യത ലഭിച്ചതോടെ ഗതാഗത മന്ത്രിക്ക് പണിയൊന്നുമില്ലെന്നാണ് ആക്ഷേപം ഉയർന്നത്. പിന്നീടാണ് യുണിയനുകൾക്ക് പരോക്ഷ പിന്തുണ മന്ത്രി നൽകിയത്.
Post Your Comments