കൊച്ചി: സീരിയല്‍ രംഗത്ത് താൻ നേരിട്ട ദുരനുഭവങ്ങള്‍ വാർത്ത ചാനലിലൂടെ വെളിപ്പെടുത്തിയ നടി നിഷ സാരംഗിന് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി. ഫേസ്ബുക്കിലൂടെയാണ് നിഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കൊണ്ട് ശാരദക്കുട്ടി രംഗത്തെത്തിയത്.
അഭിമാനിയായ ഒരു കലാകാരി ഇങ്ങനെ പൊട്ടിക്കരയണമെങ്കില്‍ അതിലെന്തോ കാര്യമുണ്ടെന്ന് ശാരദക്കുട്ടി പറയുന്നു. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് താൻ അഭിനയിച്ചു കൊണ്ടിരിക്കുന്ന ‘ഉപ്പും മുളകും’ എന്ന പരമ്പരയുടെ സംവിധായകനില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന മാനസിക പീഡനത്തെക്കുറിച്ച് നിഷ തുറന്നുപറഞ്ഞത്.
ശാരദകുട്ടിയുടെ ഫെയ്സ്ബുക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
എല്ലാ ദിവസവും എട്ട് മണിക്ക് നീലു വന്നു ചിരിപ്പിക്കാറുണ്ട്. ഉപ്പും മുളകും സീരിയലില്‍ ഇനി നീലു ഇല്ല. അവരെ ഒഴിവാക്കിയിരിക്കുന്നു. നീലു ഇല്ലെങ്കില്‍ പിന്നെ അതിന്റെ ശീര്‍ഷകം തന്നെ മാറ്റേണ്ടി വരും. നിഷാ സാരംഗ് കരയുകയാണ്. മകളുടെ കല്യാണ സമയത്തും പ്രസവ സമയത്തും പോലും അവധിയെടുക്കാതെ പണിയെടുക്കേണ്ടി വന്ന സാഹചര്യം വിശ്വസനീയമായാണ് അവര്‍ പറഞ്ഞത്. തൊഴില്‍ മേഖലയിലെ അധികാര പ്രമത്തതയെക്കുറിച്ചാണ് പറഞ്ഞത്. കേട്ടിടത്തോളം നിഷാ സാരംഗിനെ വിശ്വസിക്കാനാണ് തോന്നുന്നത്. അഭിമാനിയായ ഒരു കലാകാരി ഇങ്ങനെ തകര്‍ന്നു പൊട്ടിക്കരയണമെങ്കില്‍ അതിലെന്തോ കാര്യമുണ്ടെന്ന് മനസ്സു പറയുന്നു. അവര്‍ക്കൊപ്പം നില്‍ക്കുന്നു, ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Post Your Comments