കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ എസ്എഫ്ഐ പ്രവര്‍ത്തകനും വിദ്യാര്‍ത്ഥിയുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിലുള്ള ഗൂഢാലോചന വെളിച്ചത്ത് കൊണ്ടുവരണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്. ഇത് ചൂണ്ടിക്കാട്ടി കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് അദ്ദേഹം പരാതി നല്കി.
READ ALSO: മതതീവ്രവാദ ശക്തികളോട് സിപിഎം സ്വീകരിക്കുന്ന മൃദു സമീപനത്തിന്റെ ഇരയാണ് അഭിമന്യു; ബിജെപി
ഒരു ചുവരെഴുത്തിന്റെ തര്‍ക്കം മാത്രമല്ല കൊലയ്ക്ക് പിന്നിലെന്ന് അദ്ദേഹം പരാതിയില്‍ പറയുന്നു. റൈറ്റ് തിങ്കേഴ്സ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയില്‍ അഭിമന്യു ഇട്ട ഒരു ഫേസ്ബുക്ക് പോസ്റ്റിലെ വിശദാംശങ്ങളും അദ്ദേഹം പരാതിയില്‍ പറയുന്നുണ്ട്.
‘എനിക്ക് തോന്നുന്നു ഈ മുസ്ലീംസ് ആര്‍എസ്എസ്ന്റെ പേരില്‍ ഇന്ത്യയിലെ എല്ലാ ഹിന്ദുക്കള്ക്കിട്ടും തള്ളുന്നുണ്ട് ഉറപ്പാ.’ എന്നതായിരുന്നു അഭിമന്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് പിന്നീട് റൈറ്റ് തിങ്കേഴ്സ് അഡ്മിന് റിമൂവ് ചെയ്തെന്നും എ എന്‍ രാധാകൃഷ്ണന് പറയുന്നു.
അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഈ എഫ്ബി പോസ്റ്റും, അഭിമന്യുവിന്റെ രാഷ്ട്രീയമായ അഭിപ്രായ ഭിന്നതയും മനംമാറ്റവും കാരണമായോ എന്ന് കൂടി അന്വേഷിക്കണമെന്നും ദാരുണ കൊലപാതകത്തിന് പിന്നിലുള്ള ഗൂഢാലോചനകൂടി പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം പരാതിപ്പെട്ടു.
Post Your Comments