ജക്കാർത്ത: ഇന്തോനേഷ്യ ഓപ്പണില്‍ തുടർച്ചയായി രണ്ടാം റൗണ്ടിലും വിജയം നേടി ഇന്ത്യൻ താരം എച്ച് എസ് പ്രണോയ്. ആദ്യ റൗണ്ടില്‍ ചൈനീസ് താരം ലിന് ഡാനിനെ തോൽപിച്ച് രണ്ടാം റൗണ്ടിലെത്തിയ പ്രണോയ് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് ഇന്നത്തെ ജയം സ്വന്തമാക്കിയത്. തായ്വാന്റെ സു വെയ് വാംഗിനെയാണ് പ്രണോയ് രണ്ടാം റൗണ്ടിൽ നേരിട്ടത്. ആദ്യ ഗെയിമിൽ കടുത്ത പോരാട്ടത്തിനൊടുവിൽ തോറ്റെങ്കിലും തുടര്‍ന്നുള്ള രണ്ട് ഗെയിമിലും മികച്ച പ്രകടനം പുറത്തെടുത്ത പ്രണോയ് തായ്വാൻ താരത്തെ നിഷ്പ്രഭനാക്കുകയായിരുന്നു.
സ്കോർ: 21-23, 21-15, 21-13
Also read : ജൂണില്‍ വിറ്റത് മൂന്നെണ്ണം: ടാറ്റ ഈ മോഡല്‍ നിറുത്തുമെന്ന സംശയം ശക്തമാകുന്നു
Post Your Comments