പാകിസ്ഥാനില്‍ ഇന്ധനവില കുത്തനെ ഉയര്‍ത്തി. ശനിയാഴ്ച രാത്രിയാണ് വില വര്‍ദ്ധിപ്പിച്ചത്. പെട്രോളിന് 7.54 രൂപയും ഹൈ സ്പീഡ് ഡീസലിന് 14 രൂപയും മണ്ണെണ്ണയ്ക്ക് 3.36 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ധന വില കൂട്ടിയിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
Also Read : ഇന്ധന വില്പന ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാലും വില കുറയില്ല: കാരണം ഇതാണ്
ദ ഓയില്‍ ആന്‍ഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് ഇന്ധന വില വര്‍ദ്ധിപ്പിച്ചത്. വില വര്‍ദ്ധിപ്പിച്ചതോടെ പെട്രോള്‍ ലിറ്ററിന് 99.50 രൂപയും ഹൈ സ്പീഡ് ഡീസലിന് 119.31 രൂപയും മണ്ണെണ്ണയ്ക്ക് 87.70 രൂപയുമായി.
Post Your Comments